ബെംഗളൂരു: തിരുവനന്തപുരത്തിനും കന്യാ കുമാരിക്കും ഇടയിൽ പാത ഇരട്ടിപ്പിക്കൽ നടക്കുന്നതിനാൽ കെഎസ്ആർ ബെംഗളൂരു കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) 13, 14, 16 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ വരെ മാത്രമേ സർവീസ് നടത്തു.കന്യാകുമാരി-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525)14,15,17 തീയതികളിൽ തിരുവനന്തപുരം സെൻ ടലിൽ നിന്നാണ് പുറപ്പെടുന്നതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരെ നിയമം പരിഗണനയില്‍ -കേന്ദ്രം
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ടം, വാതുവെപ്പ്, ഗെയിമിങ് എന്നിവ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങളുമായി ആലോചിച്ച് കേന്ദ്ര നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കമ്യൂണിക്കേഷന്‍സ്-ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ കെ.മുരളീധരനെ അറിയിച്ചു. ഡിജിറ്റല്‍ ലോകത്ത് സംസ്ഥാനങ്ങളുടെ അതിരുകള്‍ അര്‍ഥശൂന്യമായി.
എന്നാല്‍ ഭരണഘടനയുടെ ഏഴാം പട്ടികയില്‍പെട്ട സംസ്ഥാന വിഷയമാണിതെന്നിരിക്കേ, സംസ്ഥാനങ്ങളുമായി സമവായം ഉണ്ടാക്കേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും സമവായത്തില്‍ എത്തണം. -മന്ത്രി പറഞ്ഞു.19 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങള്‍ സ്വന്തം നിലക്ക് നിയമം ഉണ്ടാക്കിയിട്ടുണ്ട്. സമവായത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലായിടത്തും ഓണ്‍ലൈന്‍ പ്രവണത നിയന്ത്രിക്കപ്പെടണം. സമൂഹം ഓണ്‍ലൈന്‍ ഗെയിമിനും ചൂതാട്ടത്തിനുമെല്ലാം അടിപ്പെടുന്ന സ്ഥിതിയുണ്ടെന്ന് മന്ത്രി പറഞ്ഞു