Home Featured ബെംഗലൂരു എഫ് സി വിട്ട ആഷിഖ് എടികെ മോഹന്‍ ബഗാനില്‍

ബെംഗലൂരു എഫ് സി വിട്ട ആഷിഖ് എടികെ മോഹന്‍ ബഗാനില്‍

ബെംഗലൂരു: ഐഎസ്എല്‍(ISL) ക്ലബ് ബെംഗലൂരു എഫ്സിയുമായി(Bengaluru FC) വഴിപിരിഞ്ഞ മയാളി വിങ്ങർ ആഷിഖ് കുരുണിയന്‍(Ashique Kuruniyan) എടികെ മോഹന്‍ ബഗാനില്‍ ചേരും.അഞ്ചു വര്‍ഷത്തെ കരാറിലാണ് 25കാരനായ ആഷിഖ് കൊല്‍ക്കത്തയിലെത്തിയത്. എടികെയുടെ പച്ചയും മറൂണും കലര്‍ന്ന ജേഴ്സി അണിയാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്ന് ആഷിക് നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

വൈകിട്ടോടെ ആഷിഖുമായുള്ള കരാര്‍ എടികെ ഔദ്യോഗികമായി പുറത്തുവിട്ടു. 19ാം നമ്പര്‍ ജേഴ്സിയിലാണ് ആഷിഖ് കൊല്‍ക്കത്തക്കായി കളിക്കുക.യൂറോപ്യന്‍ ക്ലബ്ബായ വിയ്യാറയലിനുവേണ്ടി ജൂനിയര്‍ തലത്തില്‍ കളിച്ചിട്ടുള്ള തനിക്ക് അവിടത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് മതിപ്പു തോന്നിയിരുന്നുവെന്നും അതുപോലെയുള്ള സൗകര്യങ്ങളാണ് കൊല്‍ക്കത്തയിലും ലഭിക്കുകയെന്നും ആഷിഖ് പറഞ്ഞു.

ഏതൊരു ഫുട്ബോളറുടെയും സ്വപ്നമാണ് കൊല്‍ക്കത്തയില്‍ കളിക്കുക എന്നത്. ആഴ്ചകള്‍ക്ക് മുമ്പ് ഏഷ്യന്‍ കപ്പ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പ് കളിക്കാന്‍ കൊല്‍ക്കത്തയിലെത്തിയപ്പോല്‍ അവിടുത്തെ കാണികളുടെ ആവേശവും പിന്തുണയും അടുത്തറിയാനായെന്നും ആഷിഖ് പറഞ്ഞു.

ഇന്ന് രാവിലെയാണ് ആഷിഖ് ക്ലബ് വിട്ടതായി ബിഎഫ്സി(BFC) ട്വിറ്ററിലൂടെ അറിയിച്ചത്. ആഷിഖിന് ബെംഗളൂരു ക്ലബ് എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്തിരുന്നു. ആഷിഖിനെ കേരളാ ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ക്ലബ്ബുകള്‍ നോട്ടമിട്ടിരുന്നു. പൂനെ എഫ്സി സി അക്കാദമിയിലൂടെ കരിയര്‍ തുടങ്ങിയ ആഷിഖ് പൂനെക്കായാണ് ഐഎസ്എല്ലില്‍ ആദ്യം കളിക്കാനിറങ്ങിയത്.

2019ലാണ് ആഷിഖ് ബെംഗലൂരുവിലെത്തിയത്. ഐഎസ്എലിൽ ആകെ 65 മത്സരങ്ങൾ കളിച്ച ആഷിഖ് ഇന്ത്യന്‍ ദേശീയ ടീമിലെയും നിര്‍ണായകാ സാന്നിധ്യമാണ്. ക്ലബ് കരിയറിൽ ആകെ മൂന്ന് ഗോളുകളാണ് ആഷിഖ് നേടിയത്. 25 ദേശീയ മത്സരങ്ങളിൽ ഒരു തവണയും ആഷിഖ് ലക്ഷ്യം കണ്ടു.

You may also like

error: Content is protected !!
Join Our WhatsApp Group