അമ്മയാകാനരുങ്ങി പ്രിയ താരം പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിലൂടെ പാർവതി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. അങ്ങനെ. . അത്ഭുതം ആരംഭിക്കുന്നു എന്ന കാപ്ഷനോടെ പ്രഗ്നൻസി കിറ്റിന്റെ ചിത്രവും താരം പങ്കിട്ടിട്ടുണ്ട്. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്. ആശംസയറിയിക്കുന്നതോടപ്പം വിവാഹം കഴിക്കാത്ത പാർവതി ഗർഭിണിയല്ലെന്നാണ് ചിലർ പറയുന്നത്. പുതിയ സിനിമയാകാനാണ് സാധ്യതയെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം.
മലയാള സിനിമയിൽ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് പാർവതി തിരുവോത്ത്.എന്തും വെട്ടിത്തുറന്ന് പറയുന്ന താരത്തിന് പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മമ്മൂട്ടിയോടപ്പം അഭിനയിച്ച പുഴുവാണ് അവസാനമായി പുറത്തിറങ്ങിയത്.നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലെത്തുന്നത്. താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലായിരുന്നു തിളങ്ങിയത്. പിന്നീട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയ താരം തന്റേതായ സ്ഥാനം ഉറപ്പിക്കുകയിയിരുന്നു ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ കൂടി മുൻ നിര നായികയായ നിൽക്കുന്ന താരത്തിന് മികച്ച നടിക്കുള്ള കേരള,കർണാടക സംസ്ഥാനകളുടെ അവാർഡും ലഭിച്ചിട്ടുണ്ട്.
വ്യാജ വാര്‍ത്തകള്‍ രാജ്യത്തിന് ഭീഷണി, പ്രചരിപ്പിക്കും മുമ്ബ് 10 തവണ ചിന്തിക്കുക’; പ്രധാനമന്ത്രി
വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരൊറ്റ വ്യാജവാര്‍ത്ത മതി രാജ്യത്ത് ആശങ്ക പടരാന്‍.ഇത്തരം സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നതിന് മുമ്ബ് വസ്തുതകള്‍ പരിശോധിക്കണം. വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും തടയാന്‍ സാങ്കേതിക മുന്നേറ്റം ആവശ്യമാണെന്നും പ്രധാനമന്ത്രി. ഹരിയാനയിലെ സുരജ്കുണ്ഡില്‍ നടക്കുന്ന ദ്വിദിന ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സോഷ്യല്‍ മീഡിയയെ വിലകുറച്ച് കാണാനാകില്ല. ചെറിയ തോതിലുള്ള വ്യാജവാര്‍ത്തകള്‍ രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നതിന് മുമ്ബ് മുമ്ബ് 10 തവണ ചിന്തിക്കണം. തെറ്റായ വാര്‍ത്തകളുടെ വലയില്‍ കുടുങ്ങി ആളുകള്‍ പലപ്പോഴും തെറ്റിദ്ധാരണകള്‍ക്ക് ഇരയാകുന്നു.വസ്തുതകള്‍ മാത്രം പങ്കിടാന്‍ പൗരന്മാര്‍ ശ്രദ്ധിക്കണം. സ്ഥിരീകരിച്ച ഉറവിടത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ പങ്കിടുന്നത് തെറ്റായ വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് എത്താനുള്ള സാധ്യത കുറയ്ക്കുന്നു. മുന്‍കാലങ്ങളില്‍ തൊഴില്‍ സംവരണത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ മൂലം ഇന്ത്യ അഭിമുഖീകരിക്കേണ്ടി വന്ന നഷ്ടങ്ങള്‍ പ്രധാനമന്ത്രി മോദി ഓര്‍മിപ്പിച്ചു.