ബെംഗളൂരു : നഗരത്തിൽ വിൽപ്പനയ്ക്കെത്തിക്കുന്ന പച്ചക്കറികളിൽ അനുവദനീയമായ അളവിലും കൂടുതൽ കാഡ്മിയവും ഇരുമ്പിന്റെ അംശവുമുണ്ടെന്ന് പഠനം. ജെ.പി. നഗറിൽ പ്രവർത്തിക്കുന്ന എൻവയോൺമെന്റൽ മാനേജ്മെന്റ് ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ( ഇ.എം.പി.ആർ.ഐ.) പഠനം നടത്തിയത്. ഇത്തരം പച്ചക്കറികളുടെ സ്ഥിരമായ ഉപയോഗം കരളിനേയും ശ്വാസകോശത്തേയും ബാധിക്കുന്ന പല രോഗങ്ങൾക്കും കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 20 കടകളിൽനിന്ന് ശേഖരിച്ച പത്തിനം പച്ചക്കറികളാണ് ഇ.എം.പി.ആർ. ഐ.യിലെ ഗവേഷകർ പഠനവിധേയമാക്കിയത്.
പച്ചക്കറികൾ വളർത്താൻ മലിനജലം ഉപയോഗിക്കുന്നതാണ് കാഡ്മിയത്തിന്റേയും ഇരുമ്പിന്റേയും അളവ് വർധിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.ബെംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപുര, രാമനഗര എന്നീ ജില്ലകളിൽ നിന്നാണ് പ്രധാനമായും നഗരത്തിൽ പച്ചക്കറികളെത്തുന്നത്. ബെംഗളൂരു നഗരത്തിലെ മാർക്കറ്റുകൾ ലക്ഷ്യമിട്ട് ഈ ജില്ലകളിൽ വൻതോതിൽ പച്ചക്കറി കൃഷിചെയ്യുന്നുണ്ട്. എന്നാൽ ഗുണനിലവാരം ഉറപ്പുവരുത്താതെയുള്ള കൃഷിരീതിയാണ് ഇവിടെയുള്ളതെന്ന് നേരത്തേയും വിമർശനങ്ങളുയർന്നിരുന്നു.
സാധാരണ നിലയിൽ ഒരുകിലോ പച്ചക്കറിയിൽ പരമാവധി 425.5 മില്ലീഗ്രാം ഇരുമ്പും 0.2 മില്ലിഗ്രാം കാഡ്മിയവും ആണ് അനുവദനീയമായ അളവ്. എന്നാൽ ഇ.എം.പി.ആർ.ഐ. പരിശോധിച്ച പയർ, മല്ലിയില, ചീര എന്നിവയിൽ 554.6 മില്ലിഗ്രാം മുതൽ 945.7 മില്ലിഗ്രാം വരെയായിരുന്നു ഇരുമ്പിന്റെ അളവ്. ചീരയിലും മല്ലിയിലയിലും കാഡ്മിയത്തിന്റെ അളവും കൂടുതലാണ്.വഴുതന, കാരറ്റ് എന്നിവയാണ് കാഡ്മിയത്തിന്റെ അളവ് കൂടുതലുള്ള പച്ചക്കറികൾ. 52.3 മുതൽ 54.6 വരെയാണ് ഇവയിൽ അടങ്ങിയിരിക്കുന്ന കാഡ്മിയത്തിന്റെ അളവ്.
ലൈംഗിക അതിക്രമ പരാതി: മല്ലു ട്രാവലര്‍ ഷാക്കിറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തില്‍ വിട്ടു
സൗദി സ്വദേശിയായ യുവതി നല്കിയ ലൈംഗിക അതിക്രമ കേസില്‍ മല്ലു ട്രാവലര്‍ എന്ന വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം നല്‍കിയതിന് പിന്നാലെയാണ് ഷാക്കിര്‍ ഇന്ന് ചോദ്യം ചെയ്യലിനായി കൊച്ചി സെൻട്രല്‍ പോലീസിന് മുന്നില്‍ ഹാജരായത്. കോഴിക്കോട് സ്വദേശിയായ കൂട്ടുകാരനൊപ്പം കൊച്ചിയിലെത്തിയ സൗദി സ്വദേശിയായ യുവതിയോട് ഹോട്ടലില്‍ വെച്ച് ഷാക്കിര്‍ സുബ്ഹാൻ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ സെൻട്രല്‍ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ഷാക്കിര്‍ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. വിദേശത്തുള്ള ഷാക്കിറിനായി പോലീസ് ലുക്ക് ഒട്ട് നോട്ടീസ് ഇറക്കി നാട്ടിലെത്തിച്ച് അറസ്റ്റിന് നീക്കം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയെ സമീപിച്ച് ഷാക്കിര്‍ ഇടക്കാല മുൻകൂര്‍ ജാമ്യം നേടിയത്.അന്വേഷണവുമായി സഹകരിക്കാൻ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇന്ന് രാവിലെയാണ് സെൻട്രല്‍ പോലീസിന് മുന്നില്‍ ഹാജരായത്. തുടര്‍ന്ന് 5 മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഷാക്കിര്‍ സുബഹാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സെൻട്രല്‍ സ്റ്റേഷൻ എസ്.എച്ച് ഒ പോലീസ് വ്യക്തമാക്കി. പരാതി വ്യാജമാമെന്നാണ് ഷാക്കിര്‍ പോലീസിന് നല്കിയ മൊഴിയിലും ആവര്‍ത്തിക്കുന്നത്.