തിരുവനന്തപുരം ഇരിങ്ങാലക്കുട -ബെംഗളുരു കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവിസിന് ബുക്കിങ് ആരംഭിച്ചതായി മന്ത്രി ഡോ ആർ. ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുടയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള സർവിസ് 17ന് യാത്ര തുടങ്ങും.
ദിവസവും വൈകീട്ട് 6.15ന് ഇരിങ്ങാലക്കുടയിൽ നിന്ന് പുറപ്പെടുന്ന ബസ് തൃശൂർ, പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കൽപറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂരു വഴി പുലർച്ച 6.15ന് ബംഗളൂരുവിൽ എത്തും.തിരികെ ബംഗളൂരുവിൽ നിന്ന് രാത്രി 11ന് പുറപ്പെടുന്ന ബസ് മൈസൂരു, ഗുണ്ടൽപേട്ട്, നിലമ്പൂർ, പെരിന്തൽമണ്ണ, തൃശൂർ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിലെത്തും.
മന്ത്രിതലത്തിൽ നടത്തിയ ചർച്ചയുടെ തീരുമാനപ്രകാരമുള്ള പുതിയ സർവിസുകൾ വരും ദിവസങ്ങളിൽ ഇരിങ്ങാലക്കുടയിൽനിന്ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
അങ്ങയുടെ സുഹൃത്തായ അമിത് ഷായോട് ഒന്ന് പറയണം’; സ്റ്റാലിന്റെ മുന്നില്‍ അഭ്യര്‍ത്ഥനയുമായി മകന്‍, വീഡിയോ വൈറല്‍
നടനും തമിഴ്‌നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിയമസഭയിലെ മറുപടി പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.ഐ പി എല്‍ മത്സരം കാണുന്നതിന് എം എല്‍ എമാര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കണമെന്ന അണ്ണാ ഡി എം കെ. എം എല്‍ എ വേലുമണിയുടെ ആവശ്യത്തിനാണ് ഉപദേശ രൂപത്തില്‍ ഉദയനിധി മറുപടി നല്‍കിയത്. മറുപടി കേട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഉദയനിധിയുടെ അച്ഛനുമായ എം കെ സ്റ്റാലിന്‍ പോലും ചിരിച്ചുപോയി.തമിഴ്‌നാട് നിയമസഭയിലെ ചര്‍ച്ചയ്‌ക്കിടെയാണ് തൊണ്ടമുതുര്‍ എം എല്‍ എയായ വേലുമണി ആവശ്യം ഉന്നയിച്ചത്.
ഡി എം കെ സര്‍ക്കാര്‍ ഐ പി എല്ലിന്റെ ടിക്കറ്റുകള്‍ സംഘാടകരില്‍ നിന്നു വാങ്ങിയിട്ടുണ്ടെന്നും, എന്നാല്‍ അണ്ണാ ഡി എം കെ പ്രതിനിധികള്‍ക്ക് അത് കിട്ടിയിട്ടില്ലെന്നും വേലുമണി പരാതി ഉന്നയിച്ചു. നിയമസഭാംഗങ്ങള്‍ക്ക് ടിക്കറ്റുകള്‍ ഉറപ്പാക്കാന്‍ കായിക മന്ത്രി തന്നെ ഇടപെടണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. കായിക മന്ത്രിയായ ഉദയനിധി സ്റ്റാലിനാണ് എം എല്‍ എയുടെ ആവശ്യത്തിന് മറുപടി നല്‍കിയത്.
ചെെന്നെെയില്‍ അണ്ണാ ഡി എം കെയുടെ ഭരണകാലത്ത് എം എല്‍ എമാര്‍ക്ക് ടിക്കറ്റ് കൊടുത്തത് ആരാണെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ഉദയനിധിയുടെ മറുപടി.എന്റെ കെെയില്‍ നിന്ന് പണമെടുത്ത് ടിക്കറ്റ് വാങ്ങിയാണ് മണ്ഡലത്തിലെ ക്രിക്കറ്റ് താരങ്ങളെ കളി കാണാന്‍ താന്‍ കൊണ്ടുപോയത്.
ഐ പി എല്‍ നടത്തുന്നത് ബി സി സി ഐയാണ്. നിങ്ങളുടെ അടുത്ത സുഹൃത്ത് അമിത് ഷായുടെ മകന്‍ ജയ് ഷായാണ് അതിന്റെ തലവന്‍. ഞങ്ങള്‍ പറഞ്ഞാല്‍ ജയ് ഷാ കേള്‍ക്കില്ല. പക്ഷേ നിങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കും. നിങ്ങള്‍ അവരുമായി സംസാരിച്ച് നിയമസഭാംഗങ്ങള്‍ക്കെല്ലാം അഞ്ചു ടിക്കറ്റ് വാങ്ങി തരണം. അതിന് വേണമെങ്കില്‍ പണം നല്‍കുകയും ചെയ്യാം.’ എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി