Home തിരഞ്ഞെടുത്ത വാർത്തകൾ ഗ്യാസ് കിട്ടാനില്ല, പക്ഷേ ഭക്ഷണം മുടങ്ങില്ല! ട്രെയിനുകളില്‍ ഇൻഡക്ഷൻ കുക്കിംഗുമായി ഐആര്‍സിടിസി

ഗ്യാസ് കിട്ടാനില്ല, പക്ഷേ ഭക്ഷണം മുടങ്ങില്ല! ട്രെയിനുകളില്‍ ഇൻഡക്ഷൻ കുക്കിംഗുമായി ഐആര്‍സിടിസി

by ടാർസ്യുസ്

തീവണ്ടിയാത്രക്കാർക്ക് ഭക്ഷണലഭ്യത ഉറപ്പുവരുത്താൻ പാൻട്രി കാറുകളില്‍ വിപ്ലവകരമായ മാറ്റവുമായി ഇന്ത്യൻ റെയില്‍വേ.ഇനിമുതല്‍ ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാറുകളില്‍ ‘ജ്വാലയില്ലാത്ത പാചകം’ നടത്താൻ റെയില്‍വേ അനുമതി നല്‍കി. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് എല്‍പിജി വിതരണത്തിലുണ്ടായ കടുത്ത ക്ഷാമം പരിഗണിച്ചാണ് ഐആർസിടിസി ഈ സുപ്രധാന തീരുമാനമെടുത്തത്.ഗ്യാസ് സിലിണ്ടറുകള്‍ക്ക് പകരം ഇൻഡക്ഷൻ സ്റ്റൗ, മൈക്രോവേവ് ഓവൻ തുടങ്ങിയ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഭക്ഷണം തയ്യാറാക്കാൻ കരാറുകാർക്ക് നിർദ്ദേശം നല്‍കി. നിലവില്‍ മുംബൈയില്‍ നിന്ന് ഹൗറ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളിലാണ് ഈ സംവിധാനം ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ചായ, ലഘുഭക്ഷണം തുടങ്ങിയവ വേഗത്തില്‍ തയ്യാറാക്കാൻ ഇത് സഹായിക്കും.ഗ്യാസ് വിതരണത്തിലെ തടസ്സം റെയില്‍വേയുടെ ഇ-കാറ്ററിംഗ് സേവനങ്ങളെയും ബാധിച്ചിരുന്നു. പുതിയ സംവിധാനം വരുന്നതോടെ ട്രെയിനുകളില്‍ കൂടുതല്‍ സുരക്ഷിതമായി പാചകം ചെയ്യാൻ കഴിയുമെന്നതും അപകടസാധ്യത കുറയ്ക്കുമെന്നതും യാത്രക്കാർക്ക് ആശ്വാസകരമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group