ന്യൂഡല്‍ഹി: യു.എസ്-ഇസ്രയേല്‍ സംയുക്ത അക്രമണത്തെ നേരിടുന്ന ഇറാനില്‍ നിന്ന് ആറു ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വഹിച്ച കപ്പല്‍ ഏപ്രില്‍ 4ന് ഗുജറാത്ത് തീരത്തെത്തും.ഇന്ത്യയുടെ പഴയ എണ്ണ വ്യാപാര പങ്കാളിയായ ഇറാനില്‍ നിന്ന് ഏഴ് വർഷത്തിന് ശേഷമാണ് എണ്ണക്കപ്പലെത്തുന്നത്. റിപ്പോർട്ട് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.ഇറാന്റെ ഖാർഗ് ദ്വീപില്‍ നിന്ന് ആഫ്രിക്കൻ രാജ്യമായ എസ്വാതിനിയുടെ പതാകയുള്ള കപ്പലില്‍ കൊണ്ടുവരുന്ന ക്രൂഡ് നയാര കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാദിനാർ റിഫൈനറിയിലേക്കെന്നാണ് വിവരം.വിലക്കുറവും രൂപയിലെഇടപാടുംരാജ്യത്തെ എണ്ണ പ്രതിസന്ധിക്ക് പരിഹാരമാകുന്ന ഇടപാടിന് മറ്റു ചില നേട്ടങ്ങളുമുണ്ട്. അന്താരാഷ്ട്ര വിലയെ അപേക്ഷിച്ച് ബാരലിന് 3-9 ഡോളർ വരെ വിലക്കുറവും രൂപയിലുള്ള ഇടപാടുമാണത്. ഉപരോധം കാരണം ഇറാന് ഡോളർ, യൂറോ കറൻസികളില്‍ ഇടപാട് സാദ്ധ്യമല്ല.
ഇന്ത്യൻ ബാങ്കില്‍ നിക്ഷേപിക്കുന്ന പണം ഉപയോഗിച്ച് ഇറാന് ഭക്ഷണ വസ്തുക്കളും മരുന്നും മറ്റും വാങ്ങാം. ഇറാൻ പണം സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഇന്ത്യയ്ക്ക് വാദിക്കാനുമാകും. ചൈനയിലേക്കും ഇറാൻ എണ്ണ പോകുന്നുണ്ട്.ഇന്ത്യയുടെ പഴയ എണ്ണ പങ്കാളി2008 ല്‍ ഇന്ത്യൻ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 16 ശതമാനം ഇറാനില്‍ നിന്നായിരുന്നു. ആണവ കരാറുമായി ബന്ധപ്പെട്ട യു.എൻ ഉപരോധം കാരണം 2013ല്‍ 7.3 ശതമാനമായി കുറഞ്ഞെങ്കിലും 2015ല്‍ പുനരാരംഭിച്ചു. 2017ല്‍ സൗദിക്കും ഇറാഖിനും പിന്നില്‍ ഇറാൻ മൂന്നാമത്തെ വലിയ ക്രൂഡ് വിതരണക്കാരനായി.2018 ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇറാനുമായുള്ള ആണവ കരാർ പൊളിഞ്ഞത് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെയും ബാധിച്ചു. ഇറാനില്‍ നിന്നുള്ള ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിച്ചതും ഇക്കാലത്താണ്. 2019 മേയ് മാസത്തോടെ ഇറാൻ എണ്ണയുടെ വരവ് നിലച്ചു. യു.എസ് 30 ദിവസത്തെ ഉപരോധ ഇളവ് നല്‍കിയതോടെയാണ് എണ്ണ വിതരണം താത്ക്കാലികമായി പുന:രാരംഭിച്ചത്. ഇന്ത്യൻ റിഫൈനറികളുടെ ശുദ്ധീകരണ രീതിക്ക് ഏറ്റവും അനുയോജ്യമാണ് ഗുണനിലവാരമുള്ള ഇറാനിയൻ ക്രൂഡ് ഓയില്‍.