Home തിരഞ്ഞെടുത്ത വാർത്തകൾ ഇറാന്‍ കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ

ഇറാന്‍ കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ

by ടാർസ്യുസ്

ടെഹ്‌റാന്‍: ഇറാനുമായി ചര്‍ച്ച നടത്തി കരാറുണ്ടാക്കി യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക. 15 നിര്‍ദേശങ്ങള്‍ ഉപാധിയായി അമേരിക്ക മുന്നോട്ട് വച്ചു എന്ന് റിപ്പോര്‍ട്ട്.എന്നാല്‍ ഇതിന് മറുപടിയായി ഇറാന്‍ കടുത്ത വ്യവസ്ഥകളുമായി രംഗത്തെത്തി എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുമായി ചര്‍ച്ച നടക്കുന്നില്ല എന്ന് ഇറാന്‍ സൂചിപ്പിക്കുകയും ചെയ്തു.ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും പൂട്ടി സൈനികര്‍ മേഖല വിടണം എന്നാണ് ഇറാന്‍ മുന്നോട്ട് വച്ച ഒരു വ്യവസ്ഥ. അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തില്‍ സംഭവിച്ച നഷ്ടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണം എന്നും ഇറാന്‍ ആവശ്യപ്പെട്ടു. അനാവശ്യമായി യുദ്ധത്തിലേക്ക് എത്തിച്ചത് അമേരിക്കയും ഇസ്രായേലുമാണ്. അവര്‍ നഷ്ടപരിഹാരം നല്‍കണം എന്നാണ് ഇറാന്റെ നിലപാട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇറാന്‍ മുന്നോട്ട് വച്ച ഉപാധികള്‍ തുടര്‍ ചര്‍ച്ചകളെ ബാധിച്ചിട്ടുണ്ട് എന്നാണ് യുഎസ്, അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള വിവരം.

ഗള്‍ഫിലെ എല്ലാ യുഎസ് താവളങ്ങളും അടച്ചുപൂട്ടണം, നഷ്ടപരിഹാരം നല്‍കണം, സൂയസ് കനാലില്‍ ഈജിപ്ത് പണം പിരിക്കുന്നത് പോലെ ഹോര്‍മുസില്‍ ലെവി പിരിക്കാന്‍ ഇറാന് അനുമതി വേണം എന്നും ഇറാന്‍ ഉപാധിവച്ചിട്ടുണ്ടത്രെ.ഭാവിയില്‍ ആക്രമണം നടത്തരുത്, ലബ്‌നാനിലെ ഹിസ്ബുല്ലക്കെതിരായ ആക്രമണവും ഇസ്രായേല്‍ അവസാനിപ്പിക്കണം, ഇറാനെതിരായ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണം, മിസൈല്‍ പദ്ധതികള്‍ക്ക് യാതൊരു നിയന്ത്രണങ്ങളും പാടില്ലെന്നും ഇറാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഈ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഇറാന്‍ സൈന്യംഅമേരിക്ക 15 നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇറാന്‍ ആണവ പദ്ധതി ഒഴിവാക്കണം, പശ്ചിമേഷ്യയിലെ സായുധ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കരുത്, ഹോര്‍മുസ് കടലിടുക്ക് തുറക്കണം എന്നിവ ഉള്‍പ്പെടെയാണ് അമേരിക്കയുടെ ഉപാധികള്‍.

എന്നാല്‍ അമേരിക്ക, ഇസ്രായലേല്‍ എന്നിവര്‍ക്കൊഴികെ ഹോര്‍മുസില്‍ യാത്രാ തടസമുണ്ടാകില്ലെന്ന് ഇറാന്‍ വ്യക്തമാക്കുന്നു.അമേരിക്കയും ഇറാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ച ഇപ്പോള്‍ ആരംഭിച്ചിട്ടില്ല. ഇടനിലക്കാരായി മേഖലയിലെ രാജ്യങ്ങള്‍ പങ്കാളികളായുള്ള ചര്‍ച്ചയാണത്രെ നടക്കുന്നത്. പാകിസ്താനും ഈജിപ്തും തുര്‍ക്കിയുമെല്ലാം മധ്യസ്ഥ റോള്‍ വഹിക്കുന്നു എന്ന് അനൗദ്യോഗിക വിവരങ്ങളുണ്ട്. എന്നാല്‍ ചര്‍ച്ച നടക്കുന്നില്ല എന്നാണ് ഇറാന്‍ പറയുന്നത്.അമേരിക്ക അമേരിക്കയുമായി തന്നെ ചര്‍ച്ച നടത്തുകയാണ് ചെയ്യുന്നത് എന്ന് ഇറാന്‍ സൈനിക വക്താവ് കേണല്‍ ഇബ്രാഹിം സുല്‍ഫഖരി പറയുന്നു. ആഗോള ശക്തിയായി വാദിക്കുന്ന അമേരിക്ക വെട്ടിലായിട്ടുണ്ട്. ചര്‍ച്ച നടത്തി കരാറുണ്ടാക്കാനാണ് അവരുടെ ശ്രമം. സമ്മര്‍ദ്ദം കാരണം അമേരിക്ക ചര്‍ച്ചയ്ക്ക് വരികയാണ്. ശത്രുക്കള്‍ പിന്തിരിയും വരെ യുദ്ധം തുടരുമെന്നും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group