Home കർണാടക ‘ഇരകള്‍ പ്രമുഖ കോളേജുകളിലെ സമ്ബന്നരായ പെണ്‍കുട്ടികള്‍’, ബെംഗളൂരു കൂട്ടബലാത്സംഗ കേസില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍, ഇരകളുടെ എണ്ണം 19

‘ഇരകള്‍ പ്രമുഖ കോളേജുകളിലെ സമ്ബന്നരായ പെണ്‍കുട്ടികള്‍’, ബെംഗളൂരു കൂട്ടബലാത്സംഗ കേസില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍, ഇരകളുടെ എണ്ണം 19

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരു കൂട്ടബലാത്സംഗ കേസ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പത്തൊമ്ബതുകാരിയുടെ പരാതി ശരിവച്ച്‌ പൊലീസ്, പ്രതികള്‍ നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.പ്രതികളായ നിഖിലും ഡിക്സണ്‍ സാന്ദ്രയും നടത്തിയത് കൊടുംക്രൂരതയെന്നാണ് പുറത്ത് വരുന്ന വിവരം.പെണ്‍കുട്ടികളെ വലയിലാക്കാനായി ഇരുവരുടെയും റാക്കറ്റില്‍ വേറെയും യുവാക്കള്‍ ഉള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. ഈ യുവാക്കള്‍ ബെംഗളൂരുവിലെ പ്രമുഖ കോളേജുകളില്‍ പഠിക്കുന്ന സമ്ബന്നരായ പെണ്‍കുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടും.

പെണ്‍കുട്ടികളെ വലയിലാക്കാനായി ഇരുവരുടെയും റാക്കറ്റില്‍ വേറെയും യുവാക്കള്‍ ഉള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. ഈ യുവാക്കള്‍ ബെംഗളൂരുവിലെ പ്രമുഖ കോളേജുകളില്‍ പഠിക്കുന്ന സമ്ബന്നരായ പെണ്‍കുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടും. പരിചയം സൌഹൃദമാവുന്നതോടെ ജക്കൂറിലെ വില്ലയില്‍ നിഖില്‍ നടത്തുന്ന പാർട്ടിക്കായി എത്തിക്കും. പാർട്ടിക്കിടെ മദ്യവും മയക്കുമരുന്നും നല്‍കി പീഡിപ്പിക്കും. നടന്നത് ലഹരിക്കിടെ സംഭവിച്ചതാണെന്ന് പെണ്‍കുട്ടികളോട് പറയും. മാനഹാനി ഭയന്ന് പെണ്‍കുട്ടികള്‍ പുറത്തു പറയില്ല. ദീർഘകാലമായി ഇത്തരത്തില്‍ നടന്നിരുന്ന പീഡന പരമ്ബര പുറത്ത് വന്നത് 19കാരി പരാതിപ്പെട്ടതോടെയാണ്.

സകലേശ്പുർ സ്വദേശിയായ നിഖില്‍ എന്നയാളാണ് ഈ സംഘത്തിന്റെ സൂത്രധാരൻ. ഇയാളുടെ കൂട്ടാളിയായ പശ്ചിമ ബംഗാള്‍ സ്വദേശി ഡിക്സണ്‍ സാൻഡ്രയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതോടെയാണ് നാടിനെ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇത് ഒരു പെണ്‍കുട്ടിക്ക് നേരെയുണ്ടായ അതിക്രമമല്ല, മറിച്ച്‌ നിരവധി പെണ്‍കുട്ടികളുടെ ജീവിതം തകർത്ത വലിയൊരു ശൃംഖലയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ബസവേശ്വര നഗറില്‍ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമും കാർ വാഷിംഗ് സെന്ററും നടത്തിവരികയായിരുന്നു നിഖില്‍. ഈ ബിസിനസിന്റെ മറവിലായിരുന്നു ഇയാളുടെ ഇടപാടുകള്‍. പാർട്ടിക്ക് എത്തുന്ന പെണ്‍കുട്ടികള്‍ക്ക് ആദ്യം മദ്യവും മയക്കുമരുന്നും നല്‍കും. ചില പെണ്‍കുട്ടികള്‍ വഴങ്ങുന്നില്ലെന്ന് കണ്ടാല്‍, അവരുടെ പാനീയങ്ങളില്‍ അറിയാതെ ലഹരി ഗുളികകള്‍ കലർത്തിയായിരുന്നു പീഡനം. ഈ പാർട്ടികള്‍ നടന്നിരുന്ന ജക്കൂറിനടുത്തുള്ള വില്ല ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റേതാണെന്നാണ് സൂചന.

പൊലീസ് ഇക്കാര്യം വിശദമായി പരിശോധിച്ചുവരികയാണ്. മൂന്ന് പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കികേസ് പുറത്തുവന്നതോടെ, തങ്ങള്‍ക്കും സമാനമായ ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി ഏകദേശം 19 പെണ്‍കുട്ടികള്‍ പൊലീസിനെ സമീപിച്ചതായാണ് വിവരം. അമൃതഹള്ളി പൊലീസ് ഈ 19 പേരുടെയും മൊഴി രേഖപ്പെടുത്തി വരികയാണ്. ലൈംഗിക താല്‍പര്യത്തിന് പുറമെ, ദൃശ്യങ്ങള്‍ പകർത്തി പെണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 19കാരി പരാതിയുമായി എത്തുമെന്ന് വ്യക്തമായതിന് പിന്നാലെ യുവതിയെ കള്ളക്കേസില്‍ കുടുക്കാനും നിഖില്‍ ശ്രമിച്ചു. ഈ ആരോപണം വ്യാജ പരാതിയെന്ന് അമൃതഹള്ളി പൊലീസ് കണ്ടെത്തിയിരുന്നു.പെണ്‍കുട്ടിക്കെതിരെ വ്യാജ പരാതി നല്‍കിയത് പാർട്ടി നടത്തിയിരുന്ന വില്ലയുടെ ഉടമസ്ഥനായിരുന്ന ഉദ്യോഗസ്ഥന്റെ ഒത്താശയോടെയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group