Home Featured IPPB Recruitment | തപാൽ വകുപ്പിന് കീഴിലുള്ള ഇൻഡ്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്ബളം 3.5 ലക്ഷം രൂപ വരെ; അറിയാം കൂടുതൽ

IPPB Recruitment | തപാൽ വകുപ്പിന് കീഴിലുള്ള ഇൻഡ്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്ബളം 3.5 ലക്ഷം രൂപ വരെ; അറിയാം കൂടുതൽ

ന്യൂഡെൽഹി: (www.kvartha.com) തപാൽ വകുപ്പിൽ സർകാർ ജോലി തേടുന്നവർക്ക് സന്തോഷ വാർത്ത. തപാൽ വകുപ്പിന് കീഴിലുള്ള ഇൻഡ്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിൽ (IPPB) വിവിധ മാനജർ തസ്തികകളിലേക്ക് റിക്രൂട്മെന്റിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. റെഗുലർ, കോൺട്രാക്ട് അടിസ്ഥാനത്തിൽ സ്കെയിൽ II, III, IV, V, VI തസ്തികകളിലേക്കാണ് നിയമനം. ടെക്നോളജി, കംപ്ലയൻസ്, ഓപറേഷൻസ് എന്നീ വകുപ്പുകളിൽ ഡെപ്യൂടി ജനറൽ മാനജർ, ചീഫ് കംപ്ലയൻസ് ഓഫീസർ, ഇന്റേണൽ ഓംബുഡ്സ്മാൻ എന്നീ തസ്തികകളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.

അപേക്ഷാ പ്രക്രിയയും ഫീസും:അപേക്ഷിക്കാൻ താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് IPPB യുടെ ഔദ്യോഗിക വെബ്സൈറ്റായ ippbonline.com-ലെ റിക്രൂട്മെന്റ് വിഭാഗത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് വിജ്ഞാപനം ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി അപേക്ഷിക്കാൻ പേജിലേക്ക് പോകുക.

അപേക്ഷാ പ്രക്രിയയ്ക്ക് കീഴിൽ, ഉദ്യോഗാർഥികൾ ആദ്യം അവരുടെ പേര്, മൊബൈൽ നമ്ബർ, ഇമെയിൽ ഐഡി എന്നിവയിലൂടെ രജിസ്റ്റർ ചെയ്യണം, തുടർന്ന് അനുവദിച്ച രജിസ്ട്രേഷൻ നമ്ബറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപിക്കാൻ കഴിയും.

അപേക്ഷാ നടപടികൾ സെപ്റ്റംബർ 10 മുതൽ ആരംഭിച്ചു. സെപ്റ്റംബർ 24 വരെ അപേക്ഷ സമർപിക്കാം. അപേക്ഷാ സമയത്ത്, ഓൺലൈൻ വഴി 750 രൂപ ഫീസ് അടയ്ക്കേണ്ടതാണ്. എന്നാൽ, എസ്സി, എസ്ടി, ദിവ്യാംഗ ഉദ്യോഗാർഥികൾ 150 രൂപ മാത്രം ഫീസ് അടച്ചാൽ മതി.

ശമ്ബളം:

സ്കെയിൽ ഏഴ് – പ്രതിമാസം 3.5 ലക്ഷം രൂപ സ്കെയിൽ ആറ് – പ്രതിമാസം 3.13 ലക്ഷം രൂപ സ്കെയിൽ അഞ്ച് – പ്രതിമാസം 2.53 ലക്ഷം രൂപ സ്കെയിൽ നാല് – പ്രതിമാസം 2.13 ലക്ഷം രൂപ സ്കെയിൽ മൂന്ന് – പ്രതിമാസം 1.79 ലക്ഷം രൂപ സ്കെയിൽ രണ്ട് – പ്രതിമാസം 1.41 ലക്ഷം രൂപ സ്കെയിൽ ഒന്ന് – പ്രതിമാസം 1.12 ലക്ഷം രൂപ.

യോഗ്യതയും മറ്റുവിവരങ്ങൾക്കുമായി സന്ദർശിക്കുക:https://www.ippbonline.com/documents/31498

You may also like

error: Content is protected !!
Join Our WhatsApp Group