യുകെ : ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് ഓണ്‍ലൈന്‍ ആയി കിട്ടിയത് ടോയ്ലറ്റ് പേപ്പറും ചോക്ലേറ്റും ഒരുലക്ഷം രൂപയുടെ ഐഫോണ്‍ 13 പ്രോ മാക്സാണ് ഡാനിയേല്‍ കാരോള്‍ എന്ന ഉപഭോക്താവ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. ഫോണ്‍ ലഭിക്കാന്‍ രണ്ടാഴ്ച വൈകിയതോടെ ഡെലിവറി സ്റ്റാറ്റസ് ആകാംക്ഷയോടെയാണ് ഡാനിയല്‍ ട്രാക്ക് ചെയ്തിരുന്നത്. അവസാനം ഡിഎച്ച്എല്‍ വെയര്‍ഹൗസില്‍ നിന്നുള്ള പാക്കേജ് വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ പാക്കേജ് തുറന്നുനോക്കിയപ്പോള്‍ കണ്ടത് ഐഫോണിന് പകരം ടോയ്ലറ്റ് പേപ്പറില്‍ പൊതിഞ്ഞ രണ്ട് കാഡ്ബറി ചോക്ലേറ്റ് ബാറുകളാണ്.
കാഡ്ബറിയുടെ വൈറ്റ് ഓറിയോ ചോക്ലേറ്റിന്റെ രണ്ടു ബാറുകളായിരുന്നു ബോക്സില്‍ ഉണ്ടായിരുന്നത്. പാഴ്സലിലെ ടേപ്പില്‍ കൃത്രിമം കാണിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നിയതായി കാരോള്‍ പറഞ്ഞു. തട്ടിപ്പിന് പിന്നാലെ ഡി.എച്ച്.എല്ലിനെ ടാഗ് ചെയ്ത് സംഭവം വിവരിച്ച് കാരോള്‍ ട്വീറ്റ് ചെയ്തു. ആപ്പിളിന്റെ വെബ്സൈറ്റ് വഴി ഡിസംബര്‍ 2നാണ് ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത്. ഡിസംബര്‍ 17 നാണ് പാക്കേജ് ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഫോണ്‍ ഓര്‍ഡര്‍ ചെയ്തതിനു ശേഷം ഡിഎച്ച്എല്ലില്‍ നിന്ന് നിരവധി തെറ്റിദ്ധരിപ്പിക്കുന്ന നോട്ടിഫിക്കേഷനുകള്‍ ലഭിച്ചിരുന്നുവെന്നും കാരോള്‍ പറഞ്ഞു. നിയമപരമായി നേരിടാനാണ് ഉദ്ദേശിക്കുന്നതെന്നും കരോള്‍ വ്യക്തമാക്കി.