Home Featured ഐഫോണ്‍ 13 പ്രോയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ ആപ്പിള്‍9

ഐഫോണ്‍ 13 പ്രോയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ ആപ്പിള്‍9

ന്യൂഡല്‍ഹി: ഐഫോണ്‍ 13 പ്രോയ്ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച്‌ ആപ്പിള്‍. പച്ച നിറത്തിലുള്ള മോഡലിന് 23,000 രൂപയുടെ വിലക്കുറവ് വരെ കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്.ഇതോടെ പച്ച നിറത്തിലുള്ള ഐഫോണ്‍ 13 പ്രോയുടെ വില 96,900 രൂപയായി.ഐഫോണ്‍ 13ന്റെ വില 50,900 ആയി. ആപ്പിള്‍ ഐസ്റ്റോറില്‍ നിന്ന് വാങ്ങുമ്ബോഴാണ് ഇത്ര വിലക്കുറവില്‍ ഐഫോണ്‍ വാങ്ങാന്‍ കഴിയുക.ഐഫോണ്‍ 13 പ്രോയുടെ 128 ജിബി, 256 ജിബി, 512ജിബി എന്നീ വേരിയന്റുകള്‍ക്കെല്ലാം ഓഫര്‍ ലഭിക്കും. 256 ജിബി വേരിയന്റിന്റെ യഥാര്‍ത്ഥ വില 1,06,900 രൂപയും, 512 ജിബി വേരിയന്റിന്റെ വില 1,26,900 രൂപയുമാണ്.ഐസിഐസിഐ, എസ്ബിഐ ബേങ്കിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പണമിടപാട് നടത്തുമ്ബോഴുള്ള 5000 രൂപയുടെ ക്യാഷ് ബാക്ക്, ഐഫോണ്‍ എക്‌സ് ആര്‍ 64 ജിബി എക്സ്‌ചേഞ്ച് ചെയ്യുമ്ബോഴുള്ള 18,000 രൂപ എന്നിവയെല്ലാം ചേര്‍ത്താണ് 23,000 രൂപയുടെ വിലക്കുറവ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group