Home Featured സക്കർബർഗിന്റെ കഞ്ഞികുടി മുട്ടിക്കാനൊരുങ്ങി ആപ്പിൾ; ഐഫോണിലെ ഈ പുതിയ ഫീച്ചർ മെറ്റയുടെ വരുമാനത്തിൽ വരുത്തുന്നത് 100 കോടിയിലധികം ഡോളറിന്റെ ഇടിവ്

സക്കർബർഗിന്റെ കഞ്ഞികുടി മുട്ടിക്കാനൊരുങ്ങി ആപ്പിൾ; ഐഫോണിലെ ഈ പുതിയ ഫീച്ചർ മെറ്റയുടെ വരുമാനത്തിൽ വരുത്തുന്നത് 100 കോടിയിലധികം ഡോളറിന്റെ ഇടിവ്

ഫേസ്ബുക്കിന് ആപ്പിളിന്റെ വക മുട്ടൻ പണി വരുന്നു. മറ്റെല്ലാ മാദ്ധ്യമങ്ങളും പോലെ ഫേസ്ബുക്കിനും കോടിക്കണക്കിന് വരുമാനം നേടി കൊടുക്കുന്നത് പരസ്യങ്ങൾ തന്നെയാണ്. ഒരു ഉപയോക്താവിന്റെ സെർച്ച് ഹിസ്റ്ററി ട്രാക്ക് ചെയ്യുകയും.

അതു വഴി അയാൾ ഗൂഗിളിലും മറ്റും തിരയുന്ന വസ്തുക്കളെ തിരിച്ചറിഞ്ഞ് അയാളുടെ അഭിരുചിയും ആവശ്യങ്ങളും മനസ്സിലാക്കിയാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടിൽ പരസ്യം ചെയ്യുക.

ഉദാഹരണത്തിന് ഗൂഗിളിൽ സ്ഥിരമായിമൊബൈൽ, ഇയർ ഫോൺ പോലുള്ളഗാഡ്ജറ്റുകളെ പറ്റി തിരയുകയും വായിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഈ ഗാഡ്ജറ്റുകളുമായി ബന്ധപ്പെട്ട കമ്ബനികളുടെ പരസ്യങ്ങളായിരിക്കും പ്രത്യക്ഷപ്പെടുക.

അതേ സമയം ആഹാരം, പാചകം തുടങ്ങിയ വീഡിയോകൾ യൂട്യൂബിൽ കാണുന്ന വ്യക്തിയുടെ അക്കൗണ്ടിൽ വരുന്നത് സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഫൂഡ് ഡെലിവറി ആപ്പുകളുടെ പരസ്യങ്ങളും. ആപ്പ് ട്രാക്കിംഗ് എന്ന പ്രക്രിയയിലൂടെയാണ് ഫേസ്ബുക്ക് ഇത് സാദ്ധ്യമാക്കുന്നത്.

ഈ ആപ്പ് ട്രാക്കിംഗിന് തടയിട്ടുകൊണ്ട് കഴിഞ്ഞ വർഷം ആപ്പിൾ ഒരു ആന്റി ട്രാക്കിംഗ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. ആപ്പ് ട്രാക്കിംഗ് ട്രാൻസ്പരൻസി എന്നാണ് ഇതിന്റെ പേര്. ഇതുവഴി ഐഫോൺ ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോണിലെ ഒരു ആപ്ലിക്കേഷനിൽ ട്രാക്കിംഗ് അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം.

ഈ പുതിയ ഫീച്ചറാണ് ഫേസ്ബുക്ക് പോലുള്ള സമൂഹ മാദ്ധ്യമങ്ങൾക്ക് വില്ലനായത്. ഇന്റർനെറ്റ് കമ്ബനികളുടെ പരസ്യ ബിസിനസ്സിന് വിലങ്ങു തടിയാണ് ഈ ഫീച്ചർ. ആപ്പ് ട്രാക്കിംഗ് ട്രാൻസപരൻസി ഉപയോഗിക്കുന്നവരുടെ ഫോണിലെ സെർച്ച് ഹിസ്റ്ററി ഇനി കമ്ബനികൾക്ക് ലഭ്യമാകില്ല.

ഇതു വഴി ഒരു വ്യക്തിയുടെ അഭിരുചിക്ക് അനുസരിച്ചുള്ള പരസ്യങ്ങൾ കമ്ബനികൾക്ക് നൽകാനാകില്ല.ഇത് ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റ പോലുള്ള കമ്ബനികളുടെ പരസ്യ വരുമാനത്തിൽ വരുത്തുന്ന നഷ്ടം ചെറുതൊന്നുമല്ല.

ഈ വർഷം മുതൽ ഇനിയങ്ങോട്ട് എല്ലാ വർഷവും ഈ നഷ്ടം തുടരുകയും ചെയ്യും. ഈ ഫീച്ചറിന്റെ കടന്നു വരവോടു കൂടി മെറ്റയിലെ പരസ്യ ദാതാക്കൾ പരസ്യം നൽകുന്നത് കുറയ്ക്കാനോ അല്ലെങ്കിൽ പൂർണമായി നിത്തോനോ ആണ്തീരുമാനിച്ചിരിക്കുന്നത്.

വ്യക്തികളെ ടാർഗെറ്റ് ചെയ്യാതെ പരസ്യം നൽകുന്നത് ഫലപ്രദമല്ല എന്ന തിരിച്ചറിവിലാണ് ഈ തീരുമാനം. ഇത് മെറ്റയുടെ വരുമാനത്തിൽ വൻ ഇടിവ് കൊണ്ടുവരും.ആന്റി ട്രാക്കിംഗിലൂടെ ഈ വർഷം മെറ്റയ്ക്ക് മാത്രം ഉണ്ടാകാൻ പോകുന്ന നഷ്ടം എത്രയെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും.

12.8 ബില്യൺ ഡോളർ. അതായത് 1280 കോടി ഡോളർ (97700 കോടി ഇന്ത്യൻ രൂപ). മെറ്റ കൂടാതെ സ്നാപ്പ്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ ടെക് വമ്ബൻമാരെയും ഈ പുതിയ ഫീച്ചർ ബാധിക്കും.ആപ്പിളിന്റെ ഈ പുതിയ ഫീച്ചർ ഐഒഎസ് 14.5 പതിപ്പ് മുതലാണ് ലഭ്യമാകുന്നത്.

ഈ ഫീച്ചർ വന്നു കഴിഞ്ഞാൽ ഫേസ്ബുക്ക് അല്ലെങ്കിൽ ട്വിറ്റർ പോലുള്ള ആപ്പുകൾ തുറക്കുമ്ബോൾ ഇവ നിങ്ങളുടെ ഫോണിലെ ഓൺലൈൻ ആക്ടിവിറ്റികൾ ട്രാക്ക് ചെയ്യാനുള്ള അനുവാദം ചോദിക്കും.

അനുവാദം നിഷേദിക്കുകയാണെങ്കിൽ ഈ ആപ്പുകൾക്ക് നിങ്ങൾ ഇന്റർനെറ്റിൽ തിരയുന്ന കാര്യങ്ങളും മറ്റ് പ്രവർത്തനങ്ങളും ഒന്നും തന്നെ ട്രാക്ക് ചെയ്യാൻ സാധിക്കില്ല.

അതായത് നിങ്ങളെക്കുറിച്ചുള്ള ഡാറ്റ ശേഖരണം ഇതു വഴി തടസ്സപ്പെടും. ആൻഡ്രോയിഡ് ഫോണുകളിൽ ഇതു വരെ ഇങ്ങനെയൊരു ഫീച്ചർ വന്നിട്ടില്ല. അവയിലും കൂടി ഈ വിദ്യ വന്നാൽ സക്കർബർഗിന്റെ കഞ്ഞികുടി മുട്ടും എന്നു തന്നെ പറയേണ്ടി വരും.

You may also like

error: Content is protected !!
Join Our WhatsApp Group