Home Featured കയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

കയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

മലപ്പുറം: യുവാവിന്റെ കയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ച്‌ തലനാരിഴക്ക് യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ ബിലാലിന്റെ ഐഫോണ്‍ 6 പ്ളസ് ആണ് കഴിഞ്ഞ ദിവസം പൊട്ടി തെറിച്ചത്. മൊബൈല്‍ ഹാങ് ആയതിനെ തുടര്‍ന്ന് സര്‍വീസിന് നല്‍കാന്‍ പോകുന്നതിനിടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ പെട്ടെന്ന് ചൂടാവുകയായിരുന്നു.

ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിര്‍ത്തി പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തെങ്കിലും മൊബൈലിനകത്ത് നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ മൊബൈല്‍ പുറത്തേക്ക് എറിയുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് മൊബൈല്‍ പൊട്ടി തെറിച്ചത്.

മൊബൈല്‍ പുറത്തേക്ക് എറിഞ്ഞതുകൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു.മൊബൈല്‍ പൂര്‍ണ്ണമായും തകര്‍ന്നതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും ബാറ്ററി ഷോര്‍ട്ട് ആയതാവാം മൊബൈല്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് നിഗമനം.മൊബൈല്‍ നഷ്ടപ്പെട്ടെങ്കിലും അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവാവ്

You may also like

error: Content is protected !!
Join Our WhatsApp Group