പുതിയ ഐഫോണ് പതിപ്പായ ഐഫോണ് 14 സെപ്റ്റംബര്‍ ആദ്യ വാരം പുറത്തിറങ്ങും. ഇതിനൊപ്പം പുതിയ മാക്ക് മോഡലുകള്, ഐപാഡുകള്, മൂന്ന് വാച്ച് മോഡലുകള് എന്നിവയും അവതരിപ്പിച്ചേക്കും.കൊവിഡ് പ്രതിസന്ധിയിലും മാര്‍ക്കറ്റില്‍ നേട്ടം കൈവരിക്കാന്‍ ഐഫോണിന് സാധിച്ചിരുന്നു. ഈ നേട്ടം തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ഐഫോണ് 14 എത്തുക.
സാധാരണ ഐഫോണുകള്ക്കൊപ്പം തന്നെയാണ് ആപ്പിള് വാച്ച് ഉള്പ്പടെയുള്ള മറ്റ് ഉപകരണങ്ങളും അവതരിപ്പിക്കാറ് എന്നാല്‍ കമ്ബനിയുടെ പുതിയ രീതി അനുസരിച്ച് ഫോണ് അവതരിപ്പിച്ച് ഒരാഴ്ചയെങ്കിലും എടുത്തേ ഫോണുകള് വില്പനയ്ക്കെത്തിക്കാറുള്ളൂ. ഈ രീതി തന്നെ ഇത്തവണയും തുടര്ന്നേക്കും.ചില മുന്നിര റീട്ടെയില് സ്ഥാപനങ്ങളില് സെപ്റ്റംബര് 16 ന് പുതിയ പ്രധാനപ്പെട്ടൊരു ഉല്പ്പന്നത്തിന്റെ വില്പനയ്ക്ക് തയ്യാറെടുക്കാന് ജീവനക്കാര്ക്ക് നിര്ദേശം നല്കിയിട്ടുണ്ടെന്നും റിപ്പോര്ട്ടുകള് പറയുന്നു.
അവതരണ പരിപാടി ഓണ്ലൈന് ആയി സ്ട്രീം ചെയ്യും. കൊവിഡ് കാലത്ത് തുടങ്ങിയ ഈ പതിവ് ഇത്തവണയും തുടരും. കഴിഞ്ഞ കുറേ ദിവസങ്ങളായി അവതരണ പരിപാടിയുടെ ചിത്രീകരണം നടക്കുന്നുണ്ടെന്ന് ബ്ലൂംബെര്ഗ് റിപ്പോര്ട്ട് ചെയ്തിരുന്നു.അതേസമയം അവതരണ പരിപാടിയുടെ കൃത്യമായ തീയ്യതിയും സമയവും കമ്ബനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഇപ്പോള് കേള്ക്കുന്ന തീയ്യതിയില് മാറ്റമുണ്ടാവാനും സാധ്യതയുണ്ട്.സാധാരണ സെപ്റ്റംബറില് തന്നെയാണ് ആപ്പിള് ഐഫോണുകള് പുറത്തിറക്കാറ്. സെപ്റ്റംബറിലും ഒക്ടോബറിലായും രണ്ട് പരിപാടികളായി ഉപകരണങ്ങള് അവതരിപ്പിക്കാനും സാധ്യതയുണ്ട്.