ബെംഗളൂരു : ഡിപ്ലോമ കോഴ്സുകൾ ബിരുദ, ബിരുദാനന്തര ബിരുദം, നഴ്സിംഗ് എന്നീ കോഴ്സുകൾ പകുതി വിദേശത്തെ കോളേജുകളിൽ പൂർത്തിയാക്കാനും വേതനത്തോടെ അവിടെ ഇന്റെർഷിപ് ചെയ്യാനും കന്നഡ വിദ്യാർത്ഥികൾക്ക് അവസരം ഒരുങ്ങുന്നു.വിദ്യാഭ്യാസം വ്യാപിപ്പിക്കാൻ തീരുമാനിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായൺ മികച്ച ധാരണാപത്രം ഒപ്പുവെക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി പ്രാഥമിക വട്ട ചർച്ച നടത്തി.“നിലവിൽ, കർണാടകയിലെ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മോണ്ട്ഗോമറി കൗണ്ടി കമ്മ്യൂണിറ്റി കോളേജിൽ പഠിക്കാൻ അവസരം ലഭിക്കും. ഇത് മറ്റ് കോഴ്സുകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്, ഇത് കർണാടകയിലെ വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണത്തിന് സഹായകമാകും, യോഗത്തിന് ശേഷം മന്ത്രിപറഞ്ഞു.ഈ സർവ്വകലാശാലകളുമായി സർക്കാർ ധാരണാപത്രം ഒപ്പുവെച്ചാൽ,വിദ്യാർത്ഥികൾക്ക് 6 വർഷത്തെ ഇരട്ട ബിരുദം, 5 വർഷത്തെ ഇന്റഗ്രേറ്റഡ് പിജി കോഴ്സുകൾ, 4 വർഷത്തെ ഇരട്ട പിജി ബിരുദം, എംഎസ് നഴ്സിങ് (ഇന്റഗ്രേറ്റഡ്), എംഎസ് ബയോകെമിസ്ട്രി (ഇന്റഗ്രേറ്റഡ്) ബിരുദം എന്നിവ പഠിക്കാനാകും.
ഡിപ്ലോമ , ബിരുദ, ബിരുദാനന്തര ബിരുദം, നഴ്സിംഗ് എന്നിവ വിദേശ യൂണിവേഴ്സിറ്റികൾ പഠിച്ചവർക്ക് ഇനി കർണാടകയിൽ ഇന്റേൺഷിപ്പോടെ കോഴ്സുകൾ പൂർത്തീകരിക്കാം
