ബെംഗളൂരു: ഇരുണ്ട് മൂടിയ ന്തരീക്ഷവും ദിവസങ്ങളായി ഇടവിട്ട് പെയ്യുന്ന മഴയും കർണാടകത്തെ തണുത്തുവിറപ്പിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ മഴയാണ് വിടാതെ നിൽക്കുന്നത്. കനത്ത മഴയല്ലെങ്കിലും ഇടവിട്ട് പെയ്യുന്നത് അന്തരീക്ഷത്തെ തണുപ്പിക്കാൻ കാരണമായി. പുറത്തിറങ്ങി നടന്നാൽ തണുത്തു വിറക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തിന്റെ മിക്കയിടങ്ങളും..
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മാൻഡോസ് ചുഴലിക്കാറ്റിന്റെ ഫലമായാണ് കർണാടകത്തിൽ മഴ തുടരുന്നത്. ഇത് ഒരാഴ്ച കൂടിയോ അതിലധികമോ തുടരുമെന്നാണ് കരുതുന്നത്.
യു.പി മാതൃകയില്‍ ലവ് ജിഹാദ് വിരുദ്ധ പൊലീസ് സ്ക്വാഡ് വേണമെന്ന് കര്‍ണാടക മുഖ്യമന്ത്രിയോട് ദുര്‍ഗാ സേന
ബംഗളൂരു: ലൗ ജിഹാദിന്റെ വര്‍ദ്ധിച്ചുവരുന്ന സംഭവങ്ങള്‍ തടയാന്‍ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) സര്‍ക്കാര്‍ ഉത്തര്‍പ്രദേശിന് സമാനമായ പൊലീസ് സ്ക്വാഡിനെ രൂപീകരിക്കണമെന്ന് തീവ്ര വലതു സംഘടനയുടെ ദുര്‍ഗാ സേന ആവശ്യപ്പെട്ടു.
ഡിസംബര്‍ 19ന് ബെലഗാവിയില്‍ ആരംഭിക്കുന്ന കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി വനിതാ വിഭാഗമായ ദുര്‍ഗാ സേന ആവശ്യപ്പെട്ടു.
“സര്‍ക്കാര്‍ ഒരു പ്രത്യേക പൊലീസ് സ്ക്വാഡ് ഉണ്ടാക്കണമെന്നും മുസ്ലീം ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പരിചയപ്പെടുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ മതം മാറ്റുകയും ചെയ്യുന്നതില്‍ നിന്ന് ഹിന്ദു പെണ്‍കുട്ടികളെ സംരക്ഷിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു” -സേന നേതാവ് ഭവ്യ ഗൗഡ പറഞ്ഞു.
“ലവ് ജിഹാദിന്റെ” “ആയിരക്കണക്കിന് കേസുകള്‍” ഉണ്ടെന്ന് ദുര്‍ഗ്ഗാ സേന ആരോപിച്ചു. ലവ് ജിഹാദ് തടയാന്‍ യു.പി മാതൃകയിലുള്ള സ്ക്വാഡ് വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതി സമിതിയും ദുര്‍ഗാ സേനയും നിവേദനം നല്‍കിയിട്ടുണ്ട്. ”ഇത്തരത്തിലുള്ള 2500ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന അവകാശവാദത്തെക്കുറിച്ച് ഞാന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും.
ആവശ്യമെങ്കില്‍ അത് ശീതകാല സമ്മേളനത്തിലും അവതരിപ്പിക്കും” -ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി പറഞ്ഞു. കര്‍ണാടക മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം, ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് കനത്ത പിഴയും ജയില്‍ ശിക്ഷയും ഉണ്ട്. തെറ്റിദ്ധരിപ്പിക്കല്‍, ബലപ്രയോഗം, അനാവശ്യ സ്വാധീനം, ബലപ്രയോഗം, വശീകരണം, വഞ്ചനാപരമായ മാര്‍ഗങ്ങള്‍ ഇവയിലേതെങ്കിലും വഴിയോ വിവാഹ വാഗ്ദാനമോ ഉപയോഗിച്ചോ മറ്റൊരാളെ മതപരിവര്‍ത്തനം ചെയ്യരുതെന്ന് നിയമം പറയുന്നു.