ബംഗളൂരു: വ്യത്യസ്ത മതവിശ്വാസികളായ വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രണയബന്ധത്തിന്‍റെ പേരില്‍ കര്‍ണാടകയിലെ കോളജില്‍ നിന്ന് 18 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്‍ഷന്‍.മംഗളൂരു വിറ്റാലിലെ സ്വകാര്യ പി.യു. കോളജിലാണ് സംഭവം. ഇവരെ 2023 മാര്‍ച്ചില്‍ നടക്കുന്ന വാര്‍ഷിക പരീക്ഷയെഴുതാന്‍ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.പ്രണയബന്ധം സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ കോളജ് അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഇവര്‍ ഇത് തുടര്‍ന്നുവെന്നും ക്ലാസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകര്‍ കുട്ടികളുടെ ബാഗുകളില്‍ പരിശോധന നടത്തിയപ്പോള്‍ പ്രണയലേഖനം കണ്ടെത്തിയെന്നും കോളജ് അധികൃതര്‍ പറയുന്നു.തുടര്‍ന്ന് ചില ഹിന്ദുവിദ്യാര്‍ഥികള്‍ ഒരു മുസ്ലിം വിദ്യാര്‍ഥിയുമായി പ്രശ്നമുണ്ടാക്കി.
ഇതോടെ മറ്റ് ചില മുസ്ലിം വിദ്യാര്‍ഥികള്‍ ഇയാളുടെ രക്ഷക്കെത്തി. ഇതേത്തുടര്‍ന്നാണ് മുസ്ലിം വിദ്യാര്‍ഥിയെ പിന്തുണച്ചവരെയടക്കം 18 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതെന്ന് കോളജ് അധികൃതര്‍ പറയുന്നു.
എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്തത് ചൈനീസ് സംഘമെന്ന് എഫ്‌ഐആര്‍; സെര്‍വറുകളിലെ ഡാറ്റ വീണ്ടെടുത്തു
ഡല്‍ഹി: എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്തതിന് പിന്നില്‍ ചൈനീസ് സംഘമെന്ന് എഫ്‌ഐആര്‍. നൂറ് സെര്‍വറുകളില്‍ അഞ്ചെണ്ണത്തിലെ വിവരങ്ങള്‍ മുഴുവനായും ഹാക്കര്‍മാര്‍ ചോര്‍ത്തി.അതേസമയം, ഹാക്ക് ചെയ്യപ്പെട്ട ഡാറ്റ വീണ്ടെടുത്തെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എയിംസ് സെര്‍വര്‍ ഹാക്ക് ചെയ്തത് വിദേശത്ത് നിന്നെന്നാണെന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.
നവംബര്‍ 23 ഉച്ചയ്ക്ക് 2.43 നാണ് ഹാക്കിങ് സംഭവിച്ചത്. മുന്‍ പ്രധാനമന്ത്രി ഡോ .മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പലഘട്ടങ്ങളിലും എയിംസില്‍ ചികിത്സ നേടിയതിനാല്‍ ഇവരുള്‍പ്പെടെ പ്രധാന വ്യക്തികളുടെ ആരോഗ്യ വിവരങ്ങള്‍ സെര്‍വറിലുണ്ട്.
രോഗികളെ കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍, സ്റ്റാഫുകള്‍ , വാക്‌സിനേഷന്‍ ചെയ്തവര്‍ , ആബുലന്‍സ് സര്‍വീസ്, എന്നിങ്ങനെ വിപുലമായ ഡാറ്റയാണ് സര്‍വറുകളില്‍ ഉണ്ടായിരുന്നത്.