ദുർഗ്: തന്റെ നിറത്തെച്ചൊല്ലി നിരന്തരം അധിക്ഷേപിച്ച ഭർത്താവിനെ യുവതി വെട്ടിക്കൊന്നു. ചത്തീസ്ഗഡിലെ ദുർഗിലാണ് സംഭവം. അനന്ത് സോന്വാനി എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ സംഗീത സോന്വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
നിറത്തെ ചൊല്ലിയും വിരൂപയാണെന്ന് പറഞ്ഞും ഭർത്താവ് യുവതിയെ നിരന്തരം കളിയാക്കുമായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഈ വിഷയത്തിൽ ദമ്പതികൾ മുമ്പും പല തവണ വഴക്കിട്ടിരുന്നു. ഞായറാഴ്ച രാത്രിയിലും ഇതേച്ചൊല്ലി വഴക്കുണ്ടായി. വഴക്ക് മൂർഛിച്ചതോടെ കോടാലിയെടുത്ത് യുവതി ഭർത്താവിനെ വെട്ടുകയായിരുന്നു. ഭർത്താവ് ഉടൻ തന്നെ മരിച്ചു. ഭർത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റുകയും ചെയ്തു.
ഭർത്താവിനെ മറ്റാരോ കൊന്നതാണെന്ന് യുവതി രാവിലെ അയൽവാസികളോട് പറഞ്ഞു. എന്നാൽ, പൊലീസ് ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചു. യുവാവിന്റെ രണ്ടാം ഭാര്യയാണിവർ. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് യുവതിക്കെതിരെ കേസ് എടുത്തു. അന്വേഷണവും തുടർനടപടികളും പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, ഇസ്ലാം വിശ്വാസം പിന്തുടരാത്തതിന് ഹിന്ദുവായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ വാർത്തയും പുറത്തുവന്നിരുന്നു. മുംബൈയിലെ തിലക് നഗർ മേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബുർഖ ധരിക്കാത്തതിനും ഇസ്ലാം വിശ്വാസങ്ങൾ പിന്തുടരാത്തതിനുമായിരുന്നു ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇഖ്ബാൽ മുഹമ്മദ് ഷെയ്ഖ് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. രുപാലി ചന്ദൻശിവെ മൂന്ന് വർഷം മുമ്പാണ് ഇഖ്ബാലിനെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് വയസ്സുള്ള കുഞ്ഞും ഉണ്ട്.
രുപാലിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇസ്ലാം മത വിശ്വാസ പ്രകാരം ജീവിക്കാൻ ഇഖ്ബാലും കുടുംബവും രുപാലിയെ നിർബന്ധിച്ചിരുന്നുവെന്ന് പരാതിയിൽ കുടുംബം ആരോപിച്ചു. ഇതിന് വിസമ്മതിച്ച രുപാലി, ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് കുറച്ച് മാസങ്ങളായി വീട്ടിൽ നിന്ന് മാറിയാണ് താമസിച്ചിരുന്നത്. സെപ്തംബർ 26 ന് രാത്രി പത്ത് മണിയോടെ ഇഖ്ബാൽ കത്തിയുപയോഗിച്ച് കഴുത്തറുത്താണ് രുപാലിയെ കൊന്നതെന്ന് തിലക് നഗർ പൊലീസ് പറഞ്ഞു.
കോളേജ് വിദ്യാര്‍ത്ഥിനിയെ ഊബര്‍ ഓട്ടോ ഡ്രൈവര്‍ കടന്നുപിടിച്ചു ഫോട്ടോ ട്വീറ്റ് ചെയ്ത് യുവതി
ചെന്നൈ: ചെന്നൈയില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡന ശ്രമം. ഞായറാഴ്ച രാത്രിയാണ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ഊബര്‍ ഓട്ടോ ഡ്രൈവര്‍ ലൈംഗിക അതിക്രമം നടത്തിയത്.
പെണ്‍കുട്ടി സംഭവം ട്വിറ്റ് ചെയ്തതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്. സുഹൃത്തിനൊപ്പം നഗരത്തിലെത്തിയ ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് അതിക്രമം നടന്നതെന്ന് ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ യുവതി പറയുന്നു.
‘ഞാനും സുഹൃത്തും ഹോട്ടലിലേക്ക് മടങ്ങുമ്ബോള്‍ ആണ് സംഭവം. യുവതി താമസിക്കുന്ന ഐബിസ് ഒഎംആര്‍ ഹോട്ടലിന് സമീപത്ത് വച്ചാണ് അതിക്രമം നടന്നത്. ഹോട്ടിലിന് മുന്നില്‍ വാഹനം നിര്‍ത്തി യുവതി ഇറങ്ങിയതോടെ സെല്‍വം എന്ന യൂബര്‍ ഓട്ടോ ഡ്രൈവര്‍ കയറിപ്പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. പേടിച്ച് ഓട്ടോയിലെ അലാറം അമര്‍ത്തിയതോടെ ഓട്ടോ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു’, തമിഴ്നാട് പോലീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ യുവതി വ്യക്തമാക്കി. ഓട്ടോറിക്ഷയുടെ ഫോട്ടോ സഹിതമായിരുന്നു ട്വീറ്റ്.
ട്വീറ്റ് പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ സിറ്റി പൊലീസിന്റെ മറുപടിയെത്തി. സെമ്മന്‍ചേരി പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഓട്ടോ ഡ്രൈവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവം നടന്ന് 30 മിനിറ്റിനുശേഷം രണ്ട് പൊലീസുകാര്‍ ഹോട്ടലിലെത്തി. എന്നാല്‍ വനിതാ പോലീസ് ഉണ്ടായിരുന്നില്ല. വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ രാവിലെ വരെ കാത്തിരിക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടതായി യുവതി പറയുന്നു. വനിതാ പൊലീസിന്റെ സാന്നിധ്യത്തിലെ മൊഴിയെടുക്കാനാകു എന്നും ഇത് സര്‍ക്കാര്‍ ഉത്തരവാണെന്നും പൊലീസ് അറിയിച്ചതായി യുവതി പറഞ്ഞു.
ഊബര്‍ ഓട്ടോ ബുക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും താനും സുഹൃത്തും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ ചിത്രങ്ങളും യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ യാത്ര ചെയ്തതിന്റെ വിശദാംശങ്ങളും ഡ്രൈവറുടെ പേരും ട്വീറ്റിലുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നും താംബരം പൊലീസ് അറിയിച്ചു. അതേസമയം ട്വീറ്റ് വൈറലായതിന് പിന്നാലെ യാത്രക്കിടെയുണ്ടായ അതിക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് ഊബറും ട്വീറ്റ് ചെയ്തു.
യുവതിയോട് യാത്രയുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ ഊബര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ ട്വീറ്റിന് മറുപടിയായി നിരവധി പേര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. സമാന ആതിക്രമം നേരിട്ടവരടക്കം യുവതിയെ പിന്തുണച്ച് രംഗത്തെത്തി. കേസുമായി മുന്നോട്ടുപോകണമെന്നും കുറ്റക്കാരനെ കണ്ടെത്തി ശിക്ഷിക്കുന്നത് വരെ പിന്മാറരുത്, എല്ലാ പിന്തുണയുമുണ്ടെന്നാണ് നിരവധിപേര്‍ കമന്റ് ചെയ്തത്.