Home Featured ഇന്‍സ്റ്റഗ്രാം റീല്‍സിന്‍റെ സമയം കൂട്ടി; ഇനി 90 സെക്കൻഡ്സ്

ഇന്‍സ്റ്റഗ്രാം റീല്‍സിന്‍റെ സമയം കൂട്ടി; ഇനി 90 സെക്കൻഡ്സ്

ന്യൂയോര്‍ക്ക്: അതിവേഗം അപ്ഡേറ്റുകള്‍ വരുത്തി ടിക് ടോക്ക്, സ്നാപ്ചാറ്റ് തുടങ്ങിയ എതിരാളികളെ വെല്ലാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റഗ്രാം റീല്‍സ് (Instagram Reels). മെറ്റയുടെ (Meta) ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം റീല്‍സ് ഇപ്പോൾ ദൈർഘ്യമേറിയ റീലുകൾ, റീൽ ടെംപ്ലേറ്റുകൾ എന്നിവ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

ഇൻസ്റ്റാഗ്രാം റീലുകൾക്ക് മുന്‍പ് 60 സെക്കൻഡായിരുന്നു പരമാവധി സമയം, ഇപ്പോൾ 90 സെക്കൻഡ് ദൈർഘ്യമാക്കി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ ഫീച്ചർ ടിക്ടോക്കിന്‍റെ 10 മിനിറ്റ് ദൈർഘ്യമുള്ള ടിക്ടോക് വീഡിയോകളോളം എത്തില്ലെങ്കിലും, ദൈർഘ്യമേറിയ ഹ്രസ്വ-ഫോർമാറ്റ് വീഡിയോകളിലേക്കുള്ള റീല്‍സിന്‍റെ വലിയ ചുവടുവയ്പ്പാണ് ഇത്. 90സെക്കൻഡ്സ് വിഡിയോകള്‍ വിപണി പിടിക്കും എന്ന് തന്നെയാണ് റീല്‍സ് കരുതുന്നത്. 

റീലുകളുടെ ഉപയോഗം എളുപ്പമാക്കുന്ന ചില ഫീച്ചറുകളും ഇൻസ്റ്റാഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്. ടെംപ്ലേറ്റുകൾ, സ്റ്റിക്കറുകൾ, പുതിയ സൗണ്ട് ഇഫക്റ്റുകൾ, സ്വന്തം ഓഡിയോ ഉപയോഗിക്കാനുള്ള ലളിതമായ വഴി എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 

പുതിയ സൗണ്ട് ഇഫക്റ്റുകളിൽ ഇപ്പോൾ എയർ ഹോണുകൾ, ക്രിക്കറ്റുകൾ, ഡ്രമ്മുകൾ, ഉപയോക്താക്കൾക്ക് അവരുടെ റീലുകളിൽ ഉപയോഗിക്കാൻ കഴിയുന്ന മറ്റ് ശബ്‌ദങ്ങൾ എന്നിവയെല്ലാം ലഭിക്കും. അതേസമയം, ഇംപോര്‍ട്ട് ചെയ്യാനുള്ള ഓഡിയോ ഫീച്ചർ, കുറഞ്ഞത് അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള ഏത് വീഡിയോയിൽ നിന്നും കമന്ററിയോ പശ്ചാത്തല ശബ്‌ദമോ ചേർക്കാൻ ഉപയോക്താക്കളെ അനുവദിക്കും.

ഇന്‍ററാക്ടീവ് സ്റ്റിക്കറുകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ റീലുകൾ കൂടുതൽ രസകരമാക്കാൻ കഴിയും. ഇന്‍ററാക്ടീവ് പോള്‍, ക്വിസ്, ഇമോജി സ്ലൈഡർ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.  ടെംപ്ലേറ്റുകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് പുതിയൊരെണ്ണം സൃഷ്‌ടിക്കാൻ മറ്റൊരു റീൽ ഒരു ടെംപ്ലേറ്റായി ഉപയോഗിക്കാം. യഥാർത്ഥ റീലിൽ നിന്ന് ഓഡിയോ, ക്ലിപ്പ് പ്ലെയ്‌സ്‌ഹോൾഡറുകൾ പ്രീ-ലോഡ് ചെയ്യാൻ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു. 

You may also like

error: Content is protected !!
Join Our WhatsApp Group