ബെംഗളൂരു: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകർത്തി ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തു.ബെംഗളൂരു അമൃതഹള്ളിയിലാണ് പത്തൊൻപതുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ ക്രൂരമായ പീഡനത്തിനിരയാക്കിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഡിക്സണ്‍, സക്ലേഷ്പുർ സ്വദേശിയായ നിഖില്‍ എന്നിവർക്കെതിരെയാണ് അമൃതഹള്ളി പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.സംഭവം ഇങ്ങനെ:ഇൻസ്റ്റഗ്രാം വഴിയാണ് ഡിക്സണ്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ഇത് പ്രണയമായി മാറി.കഴിഞ്ഞ ഫെബ്രുവരി 14-ന് ഒരു വില്ലയില്‍ നടന്ന പാർട്ടിയിലേക്ക് ഡിക്സണ്‍ പെണ്‍കുട്ടിയെ ക്ഷണിച്ചു. അവിടെ വെച്ചാണ് സുഹൃത്തായ നിഖിലിനെ പരിചയപ്പെടുത്തുന്നത്.രാത്രി ഭക്ഷണത്തിന് ശേഷം പെണ്‍കുട്ടിക്ക് നിർബന്ധപൂർവ്വം ലഹരിമരുന്ന് നല്‍കി. തുടർന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ രണ്ടുപേരും ചേർന്ന് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തുകയുമായിരുന്നു.ബ്ലാക്ക്മെയിലിംഗും ഭീഷണിയും:പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ പെണ്‍കുട്ടിയോട് 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി സഹിക്കവയ്യാതെ വന്നതോടെയാണ് വിദ്യാർത്ഥിനി പൊലിസിനെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.