Home തിരഞ്ഞെടുത്ത വാർത്തകൾ ഇൻസ്റ്റഗ്രാം വഴി സൗഹൃദം സൃഷ്ടിക്കും, പിന്നാലെ യുവതികളില്‍ നിന്നും സ്വര്‍ണം കൈക്കലാക്കി മുങ്ങും; ഒടുവില്‍ യുവാവ് പൊലീസ് പിടിയില്‍

ഇൻസ്റ്റഗ്രാം വഴി സൗഹൃദം സൃഷ്ടിക്കും, പിന്നാലെ യുവതികളില്‍ നിന്നും സ്വര്‍ണം കൈക്കലാക്കി മുങ്ങും; ഒടുവില്‍ യുവാവ് പൊലീസ് പിടിയില്‍

by ടാർസ്യുസ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച്‌ യുവതികളില്‍ നിന്നും സ്വർണം കൈക്കലാക്കി മുങ്ങുന്ന യുവാവിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം കോട്ടക്കല്‍ സ്വദേശി മുഹമ്മദ് ജസീലാണ് പിടിയിലായത്. നിരവധി സ്ത്രീകളെ ഇയാള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച്‌ കബളിപ്പിച്ചെന്നാണ് വിവരം. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് മലപ്പുറം കോട്ടക്കല്‍ സ്വദേശി കുണ്ടു ബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീല്‍ വടകര പോലീസ് പിടിയിലായത്. പന്ത്രണ്ട് പവനോളം സ്വർണം ഇയാള്‍ കൈക്കലാക്കിയെന്നാണ് പരാതി. ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് വടകരയിലെ ലോഡ്ജില്‍ എത്തിച്ച്‌ സ്വർണം തട്ടിയെടുക്കുകയായിരുന്നു. ഇതേ യുവതിയുടെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ ബലാത്സസംഗം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.പാലക്കാട് ജില്ലയിലെ നാട്ടുകല്‍ പോലീസ് സ്റ്റേഷനില്‍ മുഹമ്മദ് ജസീലിനെതിരെ കവർച്ച കേസ് നിലവിലുണ്ട്. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ ഇടങ്ങളില്‍ വിളിച്ചു വരുത്തി സ്വർണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി. നിരവധി സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ കൂടി പൊലീസ് അന്വേഷിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group