ബെംഗളൂരു : സാറ്റലൈറ്റ് ഫോണിൽ അജ്ഞാതൻ പാകിസ്താനിലേക്ക് വിളിച്ചതിനെത്തുടർന്ന് യാദ്ഗിറിലെ ഗ്രാമത്തിൽ കർണാടക ഇൻ്റലിജൻസിന്റെ പരിശോധന. ഷെല്ലഗി ഗ്രാമത്തിലാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇന്റലിജൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ആരാണ് സാറ്റലൈറ്റ് ഫോൺ വിളിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.സെപ്റ്റംബർ 17-ന് പുലർച്ചെ മൂന്നിനാണ് ഫോൺവിളിയുണ്ടായതെങ്കിലും കഴിഞ്ഞദിവസങ്ങളിലാണ് ഇത് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. എൻ.ഐ.എ.ക്കും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്കും ഫോൺവിളി സംബന്ധിച്ച വിവരം അധികൃതർ കൈമാറിയിട്ടുണ്ട്.
ഫോൺവിളിയുടെ ദൈർഘ്യം ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.ഫോൺചെയ്യാനായിമാത്രം ആരെങ്കിലും പുറത്തുനിന്ന് ഗ്രാമത്തിലെത്തിയതാണോയെന്നും പോലീസ് പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറാദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.രണ്ടുവർഷംമുമ്പ് ഇതേ ജില്ലയിലെ ഹെദ്ഗിമദ്ര ഗ്രാമത്തിൽ സമാനസംഭവമുണ്ടായിരുന്നു.
നൂറിലേറെ പേരെ ആത്മഹത്യ ചെയ്യാൻ ‘സഹായിച്ചു’; 57 കാരൻ അറസ്റ്റില്‍
.ഒന്റേറിയോ സ്വദേശിയും ഷെഫുമായ കെന്നത്ത് ലോയാണ് പിടിയിലായത്. നാല്‍പ്പതോളം രാജ്യങ്ങളിലായി നൂറിലധികം പേര് ജീവനൊടുക്കാൻ ഇയാള്‍ കാരണമായെന്ന് പൊലീസ് പറയുന്നു. 2020 മുതല്‍ ഓണ്‍ലൈൻ സ്റ്റോര്‍ വഴിയാണ് ഇയാള്‍ വിഷം വിറ്റിരുന്നത്. 2020 മുതലാണ് ഇയാള്‍ വിഷം വിറ്റുവന്നിരുന്നത്.വിവിധ രാജ്യങ്ങളിലേക്കായി 1200 പാക്കേജുകള്‍ ഇയാള്‍ അയച്ചു. ഇതില്‍ 160 പാക്കേജുകള്‍ കാനഡയില്‍ തന്നെയാണ് വിറ്റത്. യു.കെയില്‍ കെന്നത്തില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ 272 പേരില്‍ 88 പേര് ആത്മഹത്യ ചെയ്തെന്ന് യു.കെ നാഷണല്‍ ക്രൈം ഏജൻസി അറിയിച്ചു. യു.എസ്, ഇറ്റലി, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജര്‍മ്മനി, സ്വിറ്റിസ്ര്ലൻഡ് എന്നിവിടങ്ങളിലും കെന്നത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എത്തി. അതേ സമയം, തനിക്കെതിരെയുള്ള കുറ്റങ്ങള്‍ കെന്നത്ത് നിഷേധിച്ചു. ഉല്‍പ്പന്നങ്ങള്‍ വാങ്ങി ആളുകള്‍ ചെയ്യുന്ന കാര്യത്തിന് താൻ ഉത്തരവാദിയല്ല എന്നാണ് ഇയാളുടെ വാദം.