ബെംഗളൂരു: നഗരത്തിലെ ബിബിഎംപി ഓഫീസുകളിൽ ആൻറി കറപ്ഷൻ ബ്യൂറോയുടെ (എസിബി) പരിശോധന. ബിബിഎംപിയുടെ ഹെഡ് ഓഫീസ്, ജോയിന്റ് കമീഷണർ ഓഫീസ്, റവന്യൂ ഓഫീസുകൾ, നഗരാസൂത്രണ വിഭാഗം, ആരോഗ്യം, റോഡ് ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ 27 ഓഫീസുകളിൽ ഒരേ സമയത്താണ് പരിശോധന നടത്തിയത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, പോലീസ് ഇൻസ്പെക്ടർമാർ എന്നിവരടക്കം 300 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.
ക്രമക്കേടുകൾ സംബന്ധിച്ച് നിരവധി രേഖകൾ കണ്ടെടുത്തതായാണ് സൂചനയെങ്കിലും ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ എസിബി അധിക്യതർ ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിവിധ പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച് ലഭിച്ച ഒട്ടേറെ പരാതികളെ തുടർന്നാണ് എസിബിയുടെ പരിശോധന.