ദില്ലി; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഐ ടി കമ്ബനിയായ ഇന്‍ഫോസിസ്. ചില ജീവനക്കാര്‍ മൂണ്‍ലൈറ്റിംഗ് ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കമ്ബനിയുടെ പുതിയ മുന്നറിയിപ്പ് മെയില്‍.
ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നതിനൊപ്പം പുറമെ നിന്നുള്ള മറ്റ് ജോലികള്‍ ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് സമ്ബ്രദായം എന്ന് വിശേഷിപ്പിക്കുന്നത്. ഇനി ഇങ്ങനെ തുടര്‍ന്നാല്‍ പുറത്താക്കല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് കമ്ബനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
1.ജീവനക്കാരുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് ഇരട്ട തൊഴില്‍ അനുവദിക്കുന്നില്ലെന്ന് കമ്ബനി അറിയിച്ചു. ഇന്‍ഫോസിസിന്റെ സമ്മതമില്ലാതെ ജീവനക്കാരന് ഒരു ബിസിനസ് പ്രവര്‍ത്തനത്തിലും മുഴുവന്‍ സമയമോ പാര്‍ട്ട് ടൈം ജോലിയോ എടുക്കാന്‍ കഴിയില്ലെന്ന് ഓഫര്‍ ലെറ്ററില്‍ പറയുന്നുണ്ട്.
2.ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കുന്നത് തൊഴില്‍ പിരിച്ചുവിടലിലേക്ക് നയിക്കുമെന്നാണ് ഇന്‍ഫോസിസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കൊവിഡിന് പിന്നാലെ ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം സംവിധാനമാണ് ജീവനക്കാരില്‍ മൂണ്‍ലൈറ്റിംഗ് സമ്ബ്രദായത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. ഐടി ജീവനക്കാര്‍ക്ക് അവരുടെ പ്രാഥമിക തൊഴില്‍ദാതാവ് അറിയാതെ രണ്ടാമത്തെ ജോലി ചെയ്യുന്നത് എളുപ്പമായിരിക്കുന്നുവെന്ന് ഇമെയിലില്‍ പറയുന്നു.
3.ഉല്‍പ്പാദനക്ഷമത, തൊഴില്‍ പ്രകടനം, രഹസ്യാത്മക വിവര ചോര്‍ച്ച തുടങ്ങിയവ പോലുള്ള ഞങ്ങളുടെ ബിസിനസ്സിന് ഇത് ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും കമ്ബനി അറിയിച്ചു. ജൂലൈയില്‍ കാട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് നടത്തിയ ഒരു സര്‍വേയില്‍ 400 ഐടി/ഐടിഇഎസ് ജീവനക്കാരില്‍ 65 ശതമാനവും വര്‍ക്ക് ഫ്രം ഹോം സമയത്ത് പാര്‍ട്ട് ടൈം, മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നെന്ന് കണ്ടെത്തി.
4.മൂണ്‍ലൈറ്റിംഗ് സമ്ബ്രദായം ഐടി കമ്ബനികളെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. അതേസമയം, ജീവനക്കാര്‍ തൊഴില്‍ കരാറിനും അതിന്റെ നിബന്ധനകള്‍ക്കും വിധേയരാണെന്നും എന്നാല്‍ അതിനുപുറമെ, കമ്ബനിയുടെ ഐപി ഉപയോഗിക്കാത്തിടത്തോളം കാലം അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് മുന്‍ ഇന്‍ഫോസിസ് ഡയറക്ടറും ആറിന്‍ ക്യാപിറ്റല്‍ സഹസ്ഥാപകനുമായ ടി വി മോഹന്‍ദാസ് പൈ നേരത്തെ പറഞ്ഞിരുന്നു.
5.മാസങ്ങള്‍ക്ക് മുമ്ബ് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജിയും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്ബോള്‍ തന്നെ പുറത്ത് നിന്ന് മറ്റൊരു ജോലി ചെയ്യുന്നതിനെതിരെ രംഗത്തെത്തിയരുന്നു. മൂണ്‍ലൈറ്റിംഗ് സമ്ബ്രദായത്തെ വഞ്ചന എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്.
കാന്‍സറിനും പ്രമേഹത്തിനുമെതിരെയുള്ളത് ഉള്‍പെടെ പല അവശ്യമരുന്നുകളുടെയും വില കുറയും; കേന്ദ്രസര്‍കാര്‍ പുറത്തിറക്കിയ പുതിയ പട്ടിക സാധാരണക്കാര്‍ക്ക് നേട്ടമാകും
ന്യൂഡെല്‍ഹി:2022 ലെ ദേശീയ മരുന്നുകളുടെ പട്ടിക പുറത്ത് വന്നതോടെ പല അവശ്യ മരുന്നുകളുടെയും വില കുറയും.
പുതുക്കിയ പട്ടികയില്‍ 384 മരുന്നുകളാണ് ഉള്‍പെടുത്തിയിട്ടുള്ളത്. 2015ല്‍ പ്രസിദ്ധീകരിച്ച പട്ടികയിലുള്ളതിനേക്കാള്‍ എട്ട് മരുന്നുകള്‍ കൂടി പുതിയതായി ഉള്‍പെടുത്തി. 2015ല്‍ 376 മരുന്നുകളാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുക് മാണ്ഡവ്യയാണ് അവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കിയത്.
അടിയന്തര ഉപയോഗത്തിന് അനുമതി മാത്രമേ നല്‍കിയിട്ടുള്ളൂവെന്നതിനാല്‍ കോവിഡ് മരുന്നുകള്‍ പട്ടികയില്‍ ഇല്ല. കാന്‍സറിനെതിരായ നാല് മരുന്നുകള്‍ പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. ഇതിന് പുറമേ വിവിധ ആന്റിബയോടികുകളും വാക്‌സീനുകളും പ്രമേഹത്തിനെതിരായ മരുന്നുകളും പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. അതിനാല്‍ ഇവയുടെ വില കുറയും.
അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പെടുത്തിയ മരുന്നുകള്‍ നാഷനല്‍ ഫാര്‍മസ്യൂടികല്‍ പ്രൈസിങ് അതോറിറ്റി നിശ്ചയിച്ച വിലപരിധിക്ക് താഴെയാണ് വില്‍ക്കുന്നത്. സാധാരണ മൂന്നു വര്‍ഷം കൂടുമ്ബോഴാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പട്ടിക പ്രസിദ്ധീകരിക്കുക. കോവിഡ് കാരണമാണ് ഇത് നീണ്ടുപോയത്.