Home തിരഞ്ഞെടുത്ത വാർത്തകൾ പോക്കറ്റില്‍ കഞ്ചാവുമായി ‘ഫുഡി ഷെഫും’കൂട്ടാളിയും, കൊച്ചിയില്‍ ഇൻഫ്ലുവൻസറും മോഡലുമായ മുഹമ്മദ് ആദിലും സുഹൃത്തും പിടിയില്‍

പോക്കറ്റില്‍ കഞ്ചാവുമായി ‘ഫുഡി ഷെഫും’കൂട്ടാളിയും, കൊച്ചിയില്‍ ഇൻഫ്ലുവൻസറും മോഡലുമായ മുഹമ്മദ് ആദിലും സുഹൃത്തും പിടിയില്‍

by ടാർസ്യുസ്

കൊച്ചി: എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്ലോഗറും സുഹൃത്തും എക്സൈസിന്റെ പിടിയിലായി. ഫുഡ് വ്ലോഗറും മോഡലുമായ തൃശൂർ സ്വദേശി മുഹമ്മദ് ആദില്‍, സുഹൃത്ത് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷാമില്‍ എന്നിവരാണ് കൊച്ചിയില്‍ പിടിയിലായത്.ഇവരില്‍ നിന്ന് 7.87 ഗ്രാം എംഡിഎംഎയും, 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലും പരിസരങ്ങളിലും എക്സൈസ് സംഘം പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തുടരുന്ന പരിശോധനയിലാണ് ഇരുവരെയും ചിറ്റൂർ ഭാഗത്തെ വീട്ടില്‍ നിന്നും പിടികൂടിയത്. ഫുഡി ഷെഫ് എന്ന സാമൂഹ്യ മാധ്യമ അക്കൌണ്ടിലൂടെ നിരവധി ഭക്ഷണ വ്ലോഗുകള്‍ ചെയ്തിരുന്ന വ്യക്തിയാണ് മുഹമ്മദ് ആദില്‍.

You may also like

error: Content is protected !!
Join Our WhatsApp Group