ബംഗളൂരു: കാർ പാർക്ക് ചെയ്യുന്നതിനിടെ പിതാവിന്റെ കാറിനടിയില്‍പെട്ട് രണ്ട് വയസ്സുകാരിയായ മകള്‍ക്ക് ദാരുണാന്ത്യം.ബംഗളൂരു എച്ച്.എസ്.ആർ ലേ ഔട്ടിന് സമീപം കഴിഞ്ഞദിവസം രാത്രി 11.30 ഓടെയാണ് സംഭവം. ചന്നപട്ടണയില്‍ വിവാഹത്തിന് പങ്കെടുത്ത ശേഷം തിരിച്ചെത്തിയതായിരുന്നു കുടുംബം.വാഹനത്തിലുണ്ടായിരുന്ന സാധനങ്ങള്‍ ഇറക്കിവെച്ച ശേഷം കാർ നിർത്തിയിടുന്നതിനിടെയാണ് കുട്ടി കാറിനടിയില്‍പ്പെട്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഞങ്ങള്‍ പ്രതികരിക്കുന്നില്ല’; മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ നാവനക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്.ഈ വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രതികരിക്കാനില്ലെന്ന് കമ്മിഷന് വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു രാവിലെ മുതല്‍ കമ്മിഷന്റെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് സംസാരിക്കന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും കമ്മിഷണര്‍മാരും വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിഷന് ഓഫീസിലെ വൃത്തങ്ങള്‍ മുഖേന വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കമ്മിഷന് മാധ്യമങ്ങളെ അറിയിച്ചത്.രാജ്യത്തിന്റെ സമ്ബത്തിനുമേല് കൂടുതല്‍ അധികാരം മുസ്ലിങ്ങള്‍ക്കാണെന്നു കോണ്‍ഗ്രസ് മുമ്ബ് പറഞ്ഞിട്ടുണ്ടെന്നും വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്ലിങ്ങള്‍ക്കു നല്‍കുമെന്നും അത് അവരുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ടെന്നുമായിരുന്നു രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി പ്രസംഗിച്ചത്.
കോണ്‍ഗ്രസിനെ തിരഞ്ഞെടുത്താല്‍ അവര്‍ രാജ്യത്തിന്റെ സമ്ബത്ത് നുഴഞ്ഞു കയറിയവര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസ്താവന. ”ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് പറഞ്ഞത്, രാജ്യത്തിന്റെ സമ്ബത്തില്‍ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണ് എന്നാണ്. എന്നുവച്ചാല്‍ ഇപ്പോഴും അവര്‍ ഈ സമ്ബത്ത് വിതരണം ചെയ്യുന്നത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്കായിരിക്കും, നുഴഞ്ഞു കയറിയവര്‍ക്കുമായിരിക്കും. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവര്‍ക്ക് നല്‍കണോ? നിങ്ങള്‍ക്ക് അതിന് സമ്മതമാണോ?” മോദി തിരഞ്ഞെടുപ്പ് യോഗത്തില്‍ ചോദിച്ചു.കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വര്‍ണം അവരെടുത്ത് നേരത്തെ പറഞ്ഞതുപോലെ വിതരണം ചെയ്യും.
രാജ്യത്തിന്റെ സമ്ബത്തിനു മുകളില്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞത് മന്മോഹന് സിങ് സര്‍ക്കാരാണ്. ഈ അര്‍ബന്‍ നക്സല്‍ ചിന്താഗതികള്‍ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകള്‍ പോലും ബാക്കിവയ്ക്കില്ല,” ഇതായിരുന്നു മോദിയുടെ പരാമര്‍ശം.പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമര്‍ശനമാണ് പ്രധാനമന്ത്രിക്കെതിരേ ഉയര്‍ന്നത്. ഇതിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയുടെ അന്തസ്സ് മോദിയോളം താഴ്ത്തിയിട്ടില്ലെന്ന് പറഞ്ഞിരുന്നു.ഇന്ത്യ വഴിതെറ്റില്ലെന്നും ആദ്യഘട്ട വോട്ടെടുപ്പിലുണ്ടായ നിരാശമൂലം മോദിയുടെ നുണകളുടെ നിലവാരം കുറയുകയാണെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കുറ്റപ്പെടുത്തല്‍.
ഭയം നിമിത്തം പ്രശ്നങ്ങളില്‍നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. രാജ്യം തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടിയാണ് വോട്ട് ചെയ്യുകയെന്നും രാഹുല്‍ എക്സില്‍ കുറിച്ചിരുന്നു.കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മോദിയുടെ പരാമര്‍ശത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്കാന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ തന്നെ ഉന്നയിക്കപ്പെട്ട നിരവധി പരാതികളില്‍ ഒരു തീരുമാനവും ബിജെപിയ്ക്കെതിരെ എടുക്കാന്‍ കമ്മിഷന് തയ്യാറായിരുന്നില്ല. അതിനാല്‍, എല്ലാ അര്‍ത്ഥത്തിലും വിദ്വേഷപ്രചാരണമായിരുന്നുവെങ്കിലും ഇതിനെതിരെയും നടപടിയെടുക്കാന്‍ കമ്മിഷന് തയ്യാറാകുമെന്ന് കരുതാനാവില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നാല് ദിവസത്തിനുശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരെ തുടക്കത്തില്‍ ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ കമ്മിഷനെ കണ്ടിരുന്നു. എന്നാല്‍ ഒരു നടപടിയുമെടുത്തില്ല. തിരഞ്ഞെടുപ്പ് കാലത്ത് അന്വേഷണ ഏജന്‍സികളുടെ ഉള്‍പ്പെടെ നിയന്ത്രണം കമ്മിഷന് ഏറ്റെടുക്കണമെന്നതായിരുന്നു ആവശ്യം. സംസ്ഥാനങ്ങളില്‍ പോലിസിന്റെ പോലും ദൈനംദിന കാര്യത്തിലൊഴികെയുള്ള കാര്യങ്ങളില്‍ ഫലത്തില്‍ നിയന്ത്രണം കമ്മിഷനാണ്. കമ്മിഷന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ പോലും സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ ആവശ്യം കമ്മിഷന് അംഗീകരിച്ചില്ല.