
ബെംഗളൂരു: യുഎസ് ഇലക്ട്രിക്ക് വാഹന നിർമാതാക്കളായ ടെസ്ലയുടെ പ്ലാന്റ് ബെംഗളുരുവിൽ സ്ഥാപിക്കാൻ കർണാടകയുടെ ക്ഷണം. വ്യവസായ മന്ത്രി മുരുഗേഷ് നിറാനിയാണ് ടെസ്ല സിഇഒ ഇലോൺ മസ്കിനെ ക്ഷണിച്ച് ട്വീറ്റ് ചെയ്തത്. 400 ഗവേഷണ, വികസന (ആർആൻ ഡി) കേന്ദ്രങ്ങളും 45 ഇലക്ട്രിക്ക് വാഹന (ഇവി) സ്റ്റാർട്ടപ്പുകളുമുള്ള ബെംഗളൂരു രാജ്യത്തിന്റെ ഇവി ഹബ്ബാണെന്നു ട്വീറ്റിൽ വിശദീകരിച്ചിരിക്കുന്നു. ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനിയുടെ റജിസ്റ്റേഡ് ഓഫിസ് പ്രവർത്തിക്കുന്നത് ബെംഗളു രുവിലാണ്. ഇതിനു കീഴിൽ 3 ഡയറക്ടർമാരുമുണ്ട്.