Home Featured അഞ്ചുരൂപയ്ക്ക് പ്രാതൽ, പത്തുരൂപയ്ക്ക് ഊൺ : ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ദിരാകാന്റീൻ തുറന്നു

അഞ്ചുരൂപയ്ക്ക് പ്രാതൽ, പത്തുരൂപയ്ക്ക് ഊൺ : ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ദിരാകാന്റീൻ തുറന്നു

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി അഞ്ചുരൂപയ്ക്ക് പ്രഭാതഭക്ഷണം കഴിക്കാം. പത്തുരൂപയ്ക്ക് ഉച്ചഭക്ഷണവും. പാവപ്പെട്ടവർക്ക് ചെറിയതുകയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിരാകാന്റീനുകൾ വിമാനത്താവളത്തിലും തുറന്നു.കാന്റീൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു. വിമാനത്താവളത്തിലെ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ ആവശ്യം കണക്കിലെടുത്താണ് കാന്റീൻ തുറന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൈനിങ് ഹാൾ ഉൾപ്പെടെയാണ് കാന്റീൻ സജ്ജീകരിച്ചത്. രണ്ടുകാന്റീനുകൾ തുറക്കാനാണ് പദ്ധതിയെന്നും രണ്ടാമത്തേത് ഉടൻ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവിൽ 188 ഇന്ദിരാകാന്റീനുകൾ പുതുതായി തുറക്കുന്നുണ്ട്. ഇതിൽ 40 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. സംസ്ഥാനത്ത് 600 ഇന്ദിരാ കാന്റീനുകൾ പുതുതായി തുറക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഭക്ഷ്യവകുപ്പ് മന്ത്രി കെ.എച്ച്. മുനിയപ്പ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിനുശേഷം സിദ്ധരാമയ്യ കാന്റീനിലെത്തിയവർക്ക് ഭക്ഷണം വിളമ്പി. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കാന്റീൻ ഭക്ഷണം കഴിക്കുകയുംചെയ്തു.

തോറ്റാല്‍ കല്ല്യാണം, എങ്ങനെയെങ്കിലും ജയിക്കാനുള്ള മാര്‍ക്ക് തരണം സാര്‍, ഉത്തരക്കടലാസില്‍ വിദ്യാര്‍ത്ഥിനിയുടെ അപേക്ഷ

ഇന്ത്യയിലിത് പരീക്ഷാക്കാലമാണ്. പലതരത്തിലുള്ള പരീക്ഷകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും നമ്മള്‍ കാണാറുണ്ട്.അതില്‍ കോപ്പിയടിയടക്കം പെടുന്നു. എന്നാല്‍, മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജബല്‍പൂരില്‍ നിന്നുള്ള ഒരു വിദ്യാർത്ഥിനി തന്റെ പരീക്ഷാ ഇൻവിജിലേറ്ററിനോട് നടത്തിയ ഒരു അസാധാരണമായ അഭ്യർത്ഥനയാണ് ഇപ്പോള്‍ വാർത്തയാവുന്നത്. തനിക്ക് വിവാഹം ആലോചിച്ചിരിക്കുകയാണ് എന്നും ആ വിവാഹം ഒഴിവാക്കാൻ എങ്ങനെയെങ്കിലും തനിക്ക് പരീക്ഷയില്‍ ജയിക്കാനുള്ള് മാർക്ക് തരണം എന്നുമായിരുന്നു വിദ്യാർത്ഥിനിയുടെ അപേക്ഷ. ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റാല്‍ മാതാപിതാക്കള്‍ തന്റെ വിവാഹം നടത്തുമെന്നായിരുന്നു വിദ്യാർത്ഥിനിയുടെ ഭയം. താൻ തോറ്റാല്‍ തന്റെ പഠനം നിർത്തിക്കുമെന്നും വിവാഹം കഴിപ്പിക്കുമെന്നും മാതാപിതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തി. താൻ ജയിക്കുമോ എന്ന് അറിയില്ല.

അതിനാല്‍, അധ്യാപകന്‍ സഹായിച്ച്‌ തന്നെ ജയിപ്പിക്കണം എന്നായിരുന്നു വിദ്യാർത്ഥിനി പറഞ്ഞത്. ഇന്ത്യയില്‍ പലയിടത്തും ഇപ്പോഴും പെണ്‍കുട്ടികളുടെ സമ്മതം കൂടാതെ തന്നെ വിവാഹം നടക്കാറുണ്ട്. അതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം.എന്നാല്‍, അധ്യാപകരോട് ജയിപ്പിക്കണേ എന്ന് വിദ്യാർത്ഥികള്‍ അപേക്ഷിക്കുന്നത് ഇത് ആദ്യമായിട്ടല്ല. പരീക്ഷയില്‍ നല്ല മാർക്ക് വാങ്ങി ജയിക്കാനുള്ള സമ്മർദ്ദം വിദ്യാർത്ഥികളില്‍ വളരെ അധികമുണ്ട്. അതിനാല്‍ തന്നെ പലപ്പോഴും വിദ്യാർത്ഥികള്‍ ജയിക്കാൻ വേണ്ടി പല വഴികളും നോക്കാറുണ്ട്. കോപ്പിയടി തന്നെയാണ് അതില്‍ മെയിൻ.

അതുപോലെ കഴിഞ്ഞ ദിവസം ഹരിയാനയിലെ നുഹ് ജില്ലയിലെ ഒരു സ്‌കൂളില്‍ പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കിടെ വ്യാപകമായ കോപ്പിയടി റിപ്പോർട്ട് ചെയ്തിരുന്നു. ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ഉത്തരമെഴുതിയ തുണ്ടുപേപ്പറുകള്‍ കൈമാറാൻ ബന്ധുക്കളും കൂട്ടുകാരും ഒക്കെ സ്കൂളിന്റെ ചുമരില്‍ വലിഞ്ഞുകയറുന്ന ദൃശ്യങ്ങളും ഇവിടെ നിന്നും വൈറലായിരുന്നു. നുഹ് ജില്ലയിലെ തൗരുവിലെ ചന്ദ്രാവതി സ്കൂളിലാണ് ഈ സംഭവം നടന്നത്

You may also like

error: Content is protected !!
Join Our WhatsApp Group