ബെംഗളൂരു- കോഴിക്കോട് റൂട്ടിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്,
ഇനി ബസിലെ നീണ്ട യാത്ര ചെയ്തോ, ട്രെയിനിൽ ടിക്കറ്റ് കിട്ടാൻ സാധ്യതയുണ്ടോ എന്നു നോക്കി സമയം കളയേണ്ട. കോഴിക്കോട് നിന്ന് ബെംഗളൂരുവിനും ബെംഗളൂരുവിൽ നിന്ന് കോഴിക്കോടിനും പ്രതിദിന വിമാനസര്‍വീസ് ആരംഭിക്കുവാൻ പോവുകയാണ് ഇൻഡിഗോ എയർലൈൻസ്.ഇരുനഗരങ്ങൾക്കും ഇടയിൽ ആഴ്ച തോറും സഞ്ചരിക്കുന്നവർക്കും വാരാന്ത്യങ്ങളും യാത്രകളും കേരളത്തിലാക്കാൻ താല്പര്യമുള്ളവർക്കും ഏറെ ഗുണകകമാണ് ഇൻഡിഗോയുടെ പുതിയ പ്രഖ്യാപനം. മാർച്ച് 30 ഞായറാഴ്ച മുതൽ പ്രതിദിന സര്‍വീസുകൾ ഇൻഡിഗോ ആരംഭിക്കും.
നിലവില്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടില് ആഴ്ചയിൽ നാല് സർവീസുകളാണ് ഇൻഡിഗോ നടത്തുന്നത്. ഇത് പ്രതിദിന സർവീസ് ആക്കുന്നതോടെ കൂടുതൽ പേര്‍ക്ക് പ്രയോജനകരമാകുമെന്നും നിരവധി ആളുകൾ വിമാന യാത്ര തിരഞ്ഞെടുക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.ഇത് കൂടാതെ, ചെന്നൈ റൂട്ടിലും കോഴിക്കോട് നിന്നുള്ള സർവീസുകൾ ഈ മാസം അവസാനത്തോടെ പ്രതിദിന സർവീസുകളായി മാറ്റും. നിലവിൽ ആഴ്ചയിൽ മൂന്ന് സർവീസാണ് ഈ റൂട്ടിലുള്ളത്. ഹൈദരാബാദ്, മുംബൈ, ഡൽഹി നഗരങ്ങളിലേക്ക് പതിദിനം ഓരോ സർവീസാണ് ഇപ്പോഴുള്ളത്. നിലവിലുണ്ട്.
കൊൽക്കത്ത, വിശാഖപട്ടണം, ഗോവ, ജയ്‌പുർ, അഹമ്മദാബാദ്, പുണെ സർവീസും തിരുവനന്തപുരം, അഗത്തി തുടങ്ങിയ സർവീസുകളും കരിപ്പൂരിൽ നിന്ന് ഉടൻ ആരംഭിക്കും.
ഇത് കൂടാതെ, കൊച്ചിയിൽ നിന്ന് മലയാളികൾ ഏറെയുള്ള റാസൽഖൈയിലേക്ക് ഇൻഡിഗോ എയർലൈൻസ് ഉടനെ പുതിയ സർവീസ് ആരംഭിക്കും. മാര്‍ച്ച് 15 മുതല്‍ പ്രതിദിന സര്‍വീസ് തുടങ്ങും. പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമായ സർവീസ് ആയിരിക്കുമിത്.
കരിപ്പൂരിൽ നിന്ന് ഫ്ലൈ 91
കോഴിക്കോട് നിന്നുള്ള യാത്രക്കാർക്ക് പുതിയ പ്രതീക്ഷയുമായി ഫ്ലൈ 91 വിമാനം സർവീസ് ആരംഭിക്കുവാന് ഒരുങ്ങിയിരിക്കുകയാണ്. ഗോവ, പൂനെ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സർവീസ്.
ബെംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോ സർവീസുകൾ നിലവില് ബെംഗളൂരുവിൽ നിന്ന് 13 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇൻഡിഗോ സർവീസ് ആരംഭിക്കുന്നത്. മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യ,ദ്വീപ് ലക്ഷ്യസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കാണിത്. ഇതിൽ ദുബായ്, അബുദാബി, ദോഹ, ജിദ്ദ, ബാങ്കോക്ക്, ഫുക്കറ്റ്, ലങ്കാവി, ക്വാലാലംപൂർ, സിംഗപ്പൂർ, കൊളംബോ), മാലി, മൗറീഷ്യസ്, ഇന്തോനേഷ്യ (ഡെൻപസർ-ബാലി) എന്നിവയാണിത്.
ബെംഗലൂരുവില് നിന്ന് പ്രതിദിനം 200 സർവീസുകളാണ് ഇൻഡിഡോയുടേതായി പറന്നിറങ്ങുന്നതും പുറപ്പെടുന്നതും. അതോടൊപ്പം വിർജിൻ അറ്റ്ലാന്റിക്, ബ്രിട്ടീഷ് എയർവേയ്‌സ്, കെഎൽഎം, മലേഷ്യ എയർലൈൻസ്, എയർ ഫ്രാൻസ്, ഖത്തർ എയർവേയ്‌സ്, ജപ്പാൻ എയർലൈൻസ്, ക്വാണ്ടാസ് തുടങ്ങിയ എയർ ലൈനുകലുമായി ചേർന്ന് കണക്ഷൻ സര്‍വീസുകളും ഇൻഡിഗോ നല്കുന്നു