Home Featured ഇൻഡിഗോയ്ക്ക് പണികിട്ടി; നികുതി അടയ്ക്കാത്തതിന് ഇൻഡിഗോയുടെ എയർലൈൻസിന്റെ ബസിന് പൂട്ടിട്ട് മോട്ടോർ വാഹനവകുപ്പ്

ഇൻഡിഗോയ്ക്ക് പണികിട്ടി; നികുതി അടയ്ക്കാത്തതിന് ഇൻഡിഗോയുടെ എയർലൈൻസിന്റെ ബസിന് പൂട്ടിട്ട് മോട്ടോർ വാഹനവകുപ്പ്

കോഴിക്കോട്: നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ചൊവ്വാഴ്ചയാണ് കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ് വൈകുന്നേരത്തോടെ മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത്.

അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബസ് ഫറോക്ക് ചുങ്കത്തെ വർക്ക്ഷോപ്പിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു. ആറുമാസത്തെ നികുതി കുടിശ്ശികയാണ് വാഹനത്തിനായി അടയ്ക്കാനുള്ളത്. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും അടച്ചാൽ മാത്രമേ വാഹനം വിട്ടുനൽകൂവെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബസിന്റെ പിഴയും നികുതിയും ഉൾപ്പെടെ നാൽപതിനായിരത്തോളം രൂപയാണ് ഇൻഡിഗോ അടക്കേണ്ടത്.

ഫറോക്കിൽ നിന്നും ആർടിഒയുടെ നിർദേശ പ്രകാരം ഫറോക്ക് ജോയിന്റ് ആർടിഒ ഉൾപ്പെട്ട സംഘമാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. പണം അടച്ചാൽ ബസ് വിട്ടുകൊടുക്കുമെന്ന് കമ്പനിയെ ധരിപ്പിച്ചിട്ടുണ്ടെന്നു മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ലെന്നും എയർപോർട്ടിലായതിനാൽ ഇതുവരെ ബസ് കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഇന്ന് പുറത്തിറക്കിയപ്പോൾ പിടിച്ചെടുത്തതാണെന്നുമാണ് മോട്ടോർ വാഹനവകുപ്പിന്റെ വിശദീകരണം.

You may also like

error: Content is protected !!
Join Our WhatsApp Group