Home Featured ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡിന് അഭിമാനം; അമേരിക്കയിലെ ഏറ്റവും മികച്ച ഭക്ഷണശാലയായി നോര്‍ത്ത് കരോലിനയിലെ ‘ചായ് പാനി’ റെസ്റ്റോറന്റിനെ തിരഞ്ഞെടുത്തു

ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡിന് അഭിമാനം; അമേരിക്കയിലെ ഏറ്റവും മികച്ച ഭക്ഷണശാലയായി നോര്‍ത്ത് കരോലിനയിലെ ‘ചായ് പാനി’ റെസ്റ്റോറന്റിനെ തിരഞ്ഞെടുത്തു

നോര്‍ത്ത് കരോലിന: മിതമായ നിരക്കില്‍ ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ് നല്‍കുന്ന നോര്‍ത്ത് കരോലിനയിലെ ചായ് പാനി എന്ന റെസ്റ്റോറന്റ് അമേരിക്കയിലെ ഏറ്റവും മികച്ച ഭക്ഷണശാലയായി തിരഞ്ഞെടുക്കപ്പെട്ടു. യുഎസിലെ ഏറ്റവും മികച്ച റെസ്റ്റോറന്റായി ചായ് പാനിയെ തിരഞ്ഞെടുത്തത് ജെയിംസ് ബിയര്‍ഡ് ഫൗണ്ടേഷന്‍നാണ്. നോര്‍ത്ത് കരോലിനയിലെ ആഷ്‌വില്ലെയിലാണ് റെസ്റ്റോറന്റ് സ്ഥിതിചെയ്യുന്നത്.

ഭേല്‍ പുരി, സ്വീറ്റ് പൊട്ടേറ്റോ ചാട്ട്, ചിക്കന്‍ പക്കോട, സേവ് പൊട്ടേറ്റോ ദഹി പുരി, ഗ്രീന്‍ മാംഗോ ചാട്ട്, ആലു ടിക്കി ചാട്ട് തുടങ്ങിയ ജനപ്രിയ ഇന്ത്യന്‍ തെരുവ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുന്ന ചായ് പാനി ആഷ്‌വില്ലെയില്‍ ഏറെ ജനപ്രിയമാണ്. ഫ്യൂഷന്‍ റാപ്പുകളും ബര്‍ഗറുകളും വട പാവ്, ക്രിസ്പി മസാല ഫിഷ് റോള്‍, കീമ പാവ് എന്നിവയും റെസ്റ്റോറന്റില്‍ ലഭിക്കുന്ന വിഭവങ്ങളാണ്. ഇതുകൂടാതെ പലതരം ദക്ഷിണേന്ത്യന്‍- ഉത്തരേന്ത്യന്‍ വിഭവങ്ങളും മധുരപലഹാരങ്ങളും ചായ് പാനി നല്‍കുന്നുണ്ട്.

‘ഏതൊരു രാജ്യത്തെയും ഏറ്റവും മികച്ച പല ഭക്ഷണവും ലഭിക്കുന്നത് സ്ട്രീറ്റുകളിലായിരിക്കുമെന്നും അവാര്‍ഡ് പ്രഖ്യാപിച്ച ജെയിംസ് ബിയര്‍ഡ് ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അത്ഭുതകരമായ പാചക വൈവിധ്യത്തെയും പരമ്ബരാഗത കുടുംബ ഭക്ഷണങ്ങളെയുമാണ് ചായ് പാനി ഉയര്‍ത്തിക്കാട്ടുന്നതെന്നും ഫൗണ്ടേഷന്‍ അധികൃതര്‍ പറയുന്നു. 2019-ലാണ് ആദ്യമായി ഫൗണ്ടേഷന്‍ ബഹുമതി നല്‍കാന്‍ ആരംഭിച്ചത്. 2020-ലും 2021-ലും കൊറോണ മൂലം പുരസ്‌കാരം റദ്ദാക്കപ്പെട്ടു. അതിനാല്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പുരസ്‌കാരം വീണ്ടും പ്രഖ്യാപിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group