Home Featured യാത്രക്കാർക്ക് സന്തോഷ വാർത്ത പരിഷ്കരണവുമായി ഇന്ത്യൻ റയിൽവേ

യാത്രക്കാർക്ക് സന്തോഷ വാർത്ത പരിഷ്കരണവുമായി ഇന്ത്യൻ റയിൽവേ

Indian Railways | IRCTC News: ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ സൗകര്യാർത്ഥം നിരവധി പരിഷ്ക്കാരങ്ങളാണ് നടപ്പാക്കിവരുന്നത്. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി റെയിൽവേ നടപ്പിൽ വരുത്തുന്ന ഈ മാറ്റങ്ങളും പുതിയ നിയമങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.നൂതന സാങ്കേതിക വിദ്യകൾ കൈയടക്കുകയാണ് റെയിൽവേയുടെ വിവിധ മേഖലകൾ.

Digital India യുടെ സഹായത്തോടെ അനവധി പരിഷ്ക്കാരങ്ങളാണ് IRCTCനടപ്പാക്കിയിരിയ്ക്കുന്നത്. ട്രെയിനിൽ യാത്ര ചെയ്യുന്നവർ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി പ്രധാനമായും IRCTC വെബ് സൈറ്റ് ആണ് ആശ്രയിക്കുന്നത്. യാത്രക്കാർക്ക് ഏറെ സഹായകമാണ് ഇത്.എന്നാൽ, IRCTC വെബ് സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരു പ്രധാനപ്പെട്ട സൂചനയാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ നൽകുന്നത്.

നിങ്ങൾ സ്ഥിരമായി ട്രെയിൻ യാത്ര നടത്താറുള്ള വ്യക്തിയാണ് എങ്കിൽ ഈ വാർത്ത നിങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്.സ്ഥിര യാത്രക്കാരുടെ സൗകര്യംവർദ്ധിപ്പിക്കുന്നതിനായി ഒരു മാസത്തിൽ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി റെയിൽവേ വർദ്ധിപ്പിച്ചിരിയ്ക്കുകയാണ്. ഒരു യൂസർ ഐഡിയിൽ നിന്ന് പരമാവധി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം മുൻപ് 6 ആയിരുന്നത്ടിക്കറ്റുകളുടെ എണ്ണം മുൻപ് 6 ആയിരുന്നത് ഇപ്പോൾ 12 ആയി വർദ്ധിപ്പിച്ചു.

അതായത്, ഒരു മാസം 12 ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ ആവശ്യമില്ല. എന്നാൽ, ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഒരു യൂസർ ഐഡിയിലൂടെ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണവും വർദ്ധിപ്പിച്ചിട്ടുണ്ട്. ആധാറുമായി ലിങ്ക് ചെയ്ത യൂസർ ഐഡിയിലൂടെ പരമാവധി 24 ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.മുൻപ്, ആധാറുമായി ബന്ധിപ്പിക്കാത്ത യൂസർ ഐഡിയിലൂടെ 6 ടിക്കറ്റാണ് ഒരു മാസം ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്.

പരിധി കവിഞ്ഞാൽ അടുത്ത ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോൾഉപഭോക്താവിന് Aadhar, PAN വിവരങ്ങൾ നൽകേണ്ടി വന്നിരുന്നു. ഇപ്പോൾ അത് 12 ആയി ഉയർത്തി. ഒപ്പം ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള യൂസർ ഐഡിയിലൂടെ 24 ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഐആർസിടിസി വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സൗകര്യങ്ങൾ ലഭിക്കുക.

പതിവായി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഒരു മാസം 6 ടിക്കറ്റിൽ കൂടുതൽ ബുക്ക് ചെയ്യേണ്ടതായി വരും. ആ അവസരത്തിൽ ഈ പുതിയപരിഷ്ക്കാരം യാത്രക്കാർക്ക് ഏറെ സഹായകമാണ്. കൂടാതെ, 12 ൽ അധികം ടിക്കറ്റ് ഒരു മാസം ബുക്ക് ചെയ്യേണ്ടവർ നിങ്ങളുടെ Aadhar, PAN IRCTCഅക്കൗണ്ടുമായി ലിങ്ക് ചെയ്യുക.

ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഒരു മാസം 24 e-ticket ബുക്ക് ചെയ്യുവാൻ സാധിക്കും.യാത്രക്കാർ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ ഇടനിലക്കാരെ റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ നിന്നും ഒഴിവാക്കുക എന്നതാണ് IRCTC ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group