ന്യൂഡെല്‍ഹി: എസി ത്രീ ഇകോണമി കോചുകളുള്ള ട്രെയിനുകളില്‍ അടുത്ത 20 മുതല്‍ യാത്രക്കാര്‍ക്ക് വിരിപ്പും പുതപ്പുകളും ലഭിക്കും.ഇതിനുള്ള ഒരുക്കങ്ങള്‍ ഇന്‍ഡ്യന്‍ റെയില്‍വേ ആരംഭിച്ചു. മറ്റ് എസി കോചുകളിലേതുപോലെ ഈ കോചുകളിലെ യാത്രക്കാര്‍ക്ക് ഇതുവരെ ഈ സൗകര്യം ലഭ്യമായിരുന്നില്ല. അതിനാല്‍ വീട്ടില്‍ നിന്ന് വിരിപ്പുകള്‍ കൊണ്ടുവരേണ്ട അവസ്ഥയായിരുന്നു.
എന്നാല്‍, ഈ സൗകര്യം യാത്രക്കാര്‍ക്ക് സൗജന്യമായി ലഭിക്കുമോ അതോ ഗരീബ് രഥ് ട്രെയിന്‍ പോലെ പണം ഈടാക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കോവിഡ് കാലയളവ് ഒഴികെ, മറ്റ് സാധാരണ ദിവസങ്ങളില്‍ ട്രെയിനിന്റെ എസി കോചില്‍ യാത്രക്കാര്‍ക്ക് പുതപ്പുകള്‍, തലയിണകള്‍, വിരിപ്പുകള്‍ എന്നിവ നല്‍കുന്നുണ്ട്.
ഗരീബ് രഥ് ട്രെയിനിലെ ഈ സൗകര്യത്തിന് യാത്രക്കാര്‍ 25 രൂപ ഫീസ് നല്‍കണം. ഈ ട്രെയിനിന്റെ യാത്രാ നിരക്ക് മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് കുറവാണ്, ഇത് കണക്കിലെടുത്താണ് സൗജന്യ സൗകര്യമില്ലാത്തത്. അതുപോലെ, എസി-3 ഇകോണമി ക്ലാസില്‍ യാത്ര ചെയ്യുന്നത് മറ്റ് എസി-3 കോച് ട്രെയിനുകളേക്കാള്‍ വില കുറവാണ്.
ഇക്കാരണത്താല്‍, കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം പുതപ്പുകളും വിരിപ്പുകളും നല്‍കിയിരുന്നില്ല. എന്നാല്‍ യാത്രക്കാരുടെ ആവശ്യപ്രകാരം ഇപ്പോള്‍ റെയില്‍വേ ഈ തീരുമാനം പിന്‍വലിച്ച് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനൊരുങ്ങുകയാണ്.
ഷൂ ലേസ് കമ്മലാക്കി ഫാഷൻ കമ്പനി; വില കണ്ട് ഞെട്ടി ഓൺലൈൻ ഉപഭോക്താക്കൾ
കമ്മൽ ആണത്രേ കമ്മൽ. ഫാഷൻ ആണെന്നും പറഞ്ഞ് ഇങ്ങനെയും ആളെ പറ്റിക്കാമോ എന്ന് ഓൺലൈൻ ഷോപ്പർമാർ. ഷൂലേസ് കമ്മൽ പുറത്തിറക്കിയ പ്രമുഖ ഫാഷൻ ബ്രാൻഡ് ആയ ബാലൻസിയാഗയ്ക്കെതിരെ രൂക്ഷ വിമർശനം.പ്രമുഖ ഫാഷൻ ബ്രാൻഡ് ആയ ബാലൻസിയാഗയുടെ ഏറ്റവും പുതിയ കമ്മലിനെതിരെയാണ് വിമർശനം.
ഫാഷൻ പരീക്ഷണത്തിന്റെ ഭാഗമായി ഇക്കുറി കമ്പനി പുറത്തിറക്കിയിരിക്കുന്നത് ഷൂ ലേസ് കമ്മൽ ആണ്. കമ്മലിന്റെ വില കൂടി അറിയുമ്പോഴാണ് ശരിക്കും ഞെട്ടി പോവുക. ഫാഷൻ ബ്രാൻഡ് ഷൂലേസ് കമ്മലുകൾക്ക് ഏകദേശം 250 ഡോളറോ 20,000 രൂപയോ ആണ് വില നിശ്ചയിച്ചിരിക്കുന്നത്. കമ്മലുകൾ അക്ഷരാർത്ഥത്തിൽ കമ്മലിൽ ഒട്ടിച്ച ഷൂ ലേസുകളാണ്.എന്തുകൊണ്ടാണ് ഇത്തരത്തിൽ വലിയൊരു വില കമ്പനി കമ്മലുകൾക്ക് നിശ്ചയിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല.
ഏതായാലും ഓൺലൈനിൽ ലഭ്യമായി തുടങ്ങിയ കമ്മലിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്. കമ്മലിന്റെ വില തന്നെയാണ് ഫാഷൻ പ്രേമികളെ ചൊടിപ്പിച്ചത്. ഒരു പഴയ ഷൂ ലേസ് എടുത്ത് കമ്മലിൽ ഒട്ടിച്ചു വച്ചതിന് ആണോ ഇത്രയും വില എന്നാണ് ആളുകൾ ചോദിക്കുന്നത്.ഏതായാലും ഇപ്പോൾ കയിച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥയിലാണ് ബാലൻസിയാഗ.
വെറും ഷൂ ലേസ് അല്ലാതെ മറ്റൊന്നും ഇല്ല എന്നാണ് പ്രമുഖ ഫാഷൻ പേജുകളിൽ പോലും കമ്മലിനെ കുറിച്ച് വന്നിരിക്കുന്ന അഭിപ്രായം. എന്നിട്ടും കമ്മലിന് ഇത്രമാത്രം വിലയിടാൻ ബാലൻസിയാഗ കാണിച്ച ധൈര്യമാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്.
ഏതായാലും ഇരുപതിനായിരം രൂപ കൊടുത്ത് ബാലൻസിയാഗയുടെ ഷൂ ലേസ് കമ്മൽ ധരിക്കില്ല എന്ന വാശിയിൽ തന്നെയാണ് ഫാഷൻ പ്രേമികൾ. പരക്കെ ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ബാലൻസിയാഗ കമ്മൽ പിൻവലിക്കുമോ അതോ വില കുറയ്ക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.