Home Featured ട്രെയിനില്‍ രാത്രികാല യാത്രക്കു പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറത്തിറക്കി.

ട്രെയിനില്‍ രാത്രികാല യാത്രക്കു പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറത്തിറക്കി.

ട്രെയിനില്‍ രാത്രി യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം സീറ്റിലോ കമ്ബാര്‍ട്ടുമെന്റിലോ കോച്ചിലോ ഇരിക്കുന്ന ഒരു യാത്രക്കാരനും ഉച്ചത്തില്‍ മൊബൈലില്‍ സംസാരിക്കാന്‍ പാടില്ല.ഇയര്‍ഫോണില്ലാതെ ഉയര്‍ന്ന ഡെസിബെലില്‍ സംഗീതം കേള്‍ക്കാന്‍ പാടില്ല. രാത്രി 10 മണിക്ക് ശേഷം നൈറ്റ് ലൈറ്റ് ഒഴികെ ബാക്കിയുള്ള ലൈറ്റുകള്‍ ആവശ്യമില്ലാതെ ഉപയോഗിക്കരുത്.രാത്രി 10 മണിക്ക് ശേഷം യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കാന്‍ ടിടിഇയ്ക്ക് വരാന്‍ കഴിയില്ല. രാത്രി 10 മണിക്ക് ശേഷം ട്രെയിനില്‍ ഓണ്‍ലൈന്‍ ഭക്ഷണം വിതരണം ചെയ്യാന്‍ പാടില്ല.

ഇ കാറ്ററിങ് സേവനങ്ങള്‍ ഉപയോഗിച്ചു രാത്രിയില്‍ ഭക്ഷണമോ പ്രഭാതഭക്ഷണമോ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം.രാത്രി 10 മണിക്ക് ശേഷം കൂട്ടമായി യാത്ര ചെയ്യുന്നവര്‍ പരസ്പരം ഉച്ചത്തില്‍ ആശയവിനിമയം നടത്താന്‍ പാടില്ല.10 ന് ശേഷം മിഡില്‍ ബെര്‍ത്തിലെ സഹയാത്രികന് സീറ്റ് തുറന്ന് കിടക്കാന്‍ ലോവര്‍ ബെര്‍ത്തിലെ യാത്രികന്‍ അനുവദിക്കണം.എസി കോച്ചുകളില്‍ പരമാവധി 70 കിലോ വരെയുള്ള ലഗേജുമായി യാത്ര ചെയ്യാം.

സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോഗ്രാമാണ് അനുവദനീയമായ ലഗേജ് ഭാരം. സെക്കന്‍ഡ് ക്ലാസില്‍ 35 കിലോഗ്രാമും. കൂടുതല്‍ പണം നല്‍കി എസി ക്ലാസ് യാത്രക്കാര്‍ക്ക് 150 കിലോഗ്രാം വരെയുള്ള ലഗേജ് കൊണ്ടുപോകാം. സ്ലീപ്പറില്‍ 80 കിലോഗ്രാമും സെക്കന്‍ഡ് ക്ലാസില്‍ 70 കിലോഗ്രാമുമാണ് കൂടുതല്‍ പണം നല്‍കി കൊണ്ടുപോകാന്‍ സാധിക്കുക.രാത്രിയാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേയുടെ നടപടി. ടി ടി ഇ, കാറ്ററിങ് സ്റ്റാഫ്, മറ്റ് റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യാത്രക്കാര്‍ പൊതു മര്യാദകള്‍ പാലിക്കുന്നതില്‍ ശ്രദ്ധ നല്‍കണമെന്നും ഇക്കാര്യത്തില്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ട്രെയിനിനുള്ളില്‍ പുകവലി, മദ്യപാനം തുടങ്ങിയവ അനുവദനീയമല്ല. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കി.

വനിതാ ദിനത്തില്‍ കൊച്ചി മെട്രോയുടെ പ്രത്യേക ഓഫര്‍

കൊച്ചി: മാര്‍ച്ച്‌ 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ കൊച്ചി മെട്രോയുടെ പ്രത്യേക ഓഫര്‍. എത്ര ദൂരത്തേക്കോ ഏത് സ്റ്റേഷനിലേക്കോ ടിക്കറ്റ് എടുത്താലും 20 രൂപ നല്‍കിയാല്‍ മതി.എന്നാല്‍, മെട്രോ യാത്രക്കാരായ സ്ത്രീകള്‍ക്ക് മാത്രമാണ് ഈ ഓഫറെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

അകേസമയം, 20 രൂപാ നിരക്കില്‍ യാത്രയ്ക്കൊപ്പം നാല് മെട്രോ സ്റ്റേഷനുകളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ കൂടി കൊച്ചി മെട്രോ സ്ഥാപിക്കുന്നുണ്ട്. നാളെയാണ് ഉദ്ഘാടനം. ഇടപ്പള്ളി, കലൂര്‍, മഹാരാജാസ്, എറണാകുളം സൗത്ത് എന്നിവിടങ്ങളിലാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group