മുംബൈ: എയര്‍തിംഗ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്‍റില്‍ ലോക ചാമ്ബ്യന്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്ഗനാനന്ദ. ടൂര്‍ണമെന്‍റിന്‍റെ എട്ടാം റൗണ്ടിലാണ് പ്രഗ്ഗനാനന്ദ അത്ഭുത ജയം സ്വന്തമാക്കിയത്.
ടൂര്‍ണമെന്‍റിലെ എട്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ എട്ടു പോയന്‍റുമായി പന്ത്രണ്ടാം സ്ഥാനത്താണ് പ്രഗ്ഗനാനന്ദ. എയര്‍തിംഗ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സ് ടൂര്‍ണമെന്‍റില്‍ ജയത്തിന് മൂന്ന് പോയന്‍റും സമനിലക്ക് ഒരു പോയന്‍റുമാണ് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ ഏഴ് റൗണ്ടുകള്‍ കൂടി ഇനി അവശേഷിക്കുന്നുണ്ട്. ആദ്യ റൗണ്ടുകളില്‍ ലെവ് അരോണിയനെ തോല്‍പിച്ച പ്രഗ്ഗനാനന്ദ രണ്ട് സമനിലയും നാല് തോല്‍വിയും വഴങ്ങിയിരുന്നു. കാള്‍സണെതിരായ അത്ഭുത വിജയം എങ്ങനെയാണ് ആഘോഷിക്കുക എന്ന ചോദ്യത്തിന് കിടന്നുറങ്ങിയിട്ട് എന്നായിരുന്നു പ്രഗ്ഗനാനന്ദയുടെ മറുപടി.
ഇതോടെ കാള്‍സണെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് പ്രഗ്നാനന്ദ. നേരത്തെ വിശ്വനാന്ദന്‍ ആനന്ദും ഹരികൃഷ്ണനും കാള്‍സണെ പരാജയപ്പെടുത്തിയിരുന്നു. ലോക ചെസ് ചാമ്ബ്യനെ പരാജയപ്പെടുത്തിയത് എങ്ങനെ ആഘോഷിക്കും എന്ന് ചോദിച്ച് മാധ്യമപ്രവര്‍ത്തകനോട്, നന്നായി ഒന്നുറങ്ങണം എന്ന് മറുപടി നല്‍കിയ ഈ അത്ഭുത ബാലന്‍ ആരാണ്? ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്നാനന്ദ ജനിക്കുന്നത് 2005 ആഗസ്റ്റ് 10നാണ്.
ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമാണ് പ്രഗ്നാനന്ദ. 2016ല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റര്‍ പദവി സ്വന്തമാക്കുമ്ബോള്‍ പ്രഗ്നാനന്ദയ്ക്ക് പ്രായം പത്ത് വര്‍ഷവും പത്ത് മാസവും പത്തൊമ്ബത് ദിവസവുമായിരുന്നു. ഇതിന് മുമ്ബേതന്നെ 2013ല്‍ എട്ടു വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള ചെസ്സ് ടൂര്‍ണ്ണമെന്റില്‍ ചാമ്ബ്യനായ ഈ ബാലന്‍ ഏഴാം വയസ്സില്‍ ഫിഡെ മാസ്റ്റര്‍ പട്ടവും നേടി.
തമിഴ്നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്‍റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്ഗനാനന്ദയുടെ സഹോദരി വൈശാലിയും ഇന്‍റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര്‍ ബി രമേഷ് ആണ് പ്രഗ്ഗനാനന്ദയുടെയും വൈശാലിയുടെ പരിശീലകന്‍.
ഇന്റര്‍നാഷണല്‍ മാസ്റ്ററായ തന്റെ സഹോദരി വൈശാലി രമേശ് ബാബുവില്‍ നിന്നാണ് തനിക്കും ചെസ്സിനോട് താത്പര്യമുണ്ടായതെന്ന് പ്രഗ്നാനന്ദ പറയും. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന താരമായിരിക്കുമ്ബോഴും തമിഴ്‌നാടിന്റെ സംസ്‌കാരത്തേയും ഭക്ഷണത്തേയും എന്നും കൂടെ കൂട്ടും പ്രഗ്നാനന്ദ. അത്ഭുതകരമായ നേട്ടം സ്വന്തമാക്കിയ ഈ ഗ്രാന്‍ഡ് മാസ്റ്റര്‍ക്ക് അഭിനന്ദനവുമായി ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ രംഗത്തെത്തി. കറുപ്പ് കരുക്കളുമായി കളിച്ച് കാള്‍സണെതിരെ വിജയം നേടിയത് മാന്ത്രികമാണ് എന്നായിരുന്നു സച്ചിന്റെ പ്രതികരണം. പ്രഗ്നാനന്ദ ഇന്ത്യയുടെ അഭിമാനമാണെന്നും ദീര്‍ഘവും വിജയകരവുമായ ചെസ്സ് ജീവിതമുണ്ടാവട്ടെയെന്നും സച്ചിന്‍ ആശംസിച്ചു.