Home Featured ‘കിം​ഗ് കോലി’; ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര വിജയം, അഭിനന്ദവുമായി സിനിമ താരങ്ങൾ

‘കിം​ഗ് കോലി’; ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര വിജയം, അഭിനന്ദവുമായി സിനിമ താരങ്ങൾ

ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങൾ. ‘കിം​ഗ് കോലി’ എന്ന് കുറിച്ചു കൊണ്ടാണ് താരങ്ങൾ ആശംസകളുമായി രം​ഗത്തെത്തുന്നത്. നിവിൻ പോളി, ദുൽഖർ, പൃഥ്വിരാജ്, ജൂനിയര്‍ എന്‍ടിആര്‍, അഭിഷേക് ബച്ചന്‍, മാളവിക മോഹന്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി പേരാണ് ഇന്ത്യൻ ടീമിന് ആശംസകളുമായി എത്തിയത്. 

‘എന്തൊരു ആവേശകരമായ മത്സരം!! എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കോഹ്‌ലിയും ഇന്ത്യയും നന്നായി. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, എന്നാണ് ദുൽഖർ കുറിച്ചത്. തികച്ചും സംവേദനാത്മകവും പ്രചോദനാത്മകവുമായ മത്സരം എന്നാണ് നിവിൻ കുറിച്ചിരിക്കുന്നത്. 

‘ഒരു സമ്പൂർണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയിൽ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകർപ്പൻ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ’, എന്നാണ് മമ്മൂട്ടി കുറിച്ചത്.

ഏറെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ കാഴ്ചവച്ചത്. നാല് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലി ഇന്ത്യയുടെ താരമായി മാറി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി മാറിയിരുന്നു.

മികച്ച മത്സരങ്ങളിൽ ഒന്നായി ഇത് നിലനിൽക്കും. ഇരു ടീമുകളുടെയും അസാമാന്യ പ്രകടനം എന്നാണ് വിഘ്നേഷ് ശിവൻ കുറിച്ചത്.

ട്വന്റി–20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മിന്നും ജയം സ്വന്തമാക്കിയ ഇന്ത്യന് ടീമിന് അഭിനന്ദനവുമായി നടൻ മോഹൻലാൽ. ഇന്ത്യയ്ക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാൻ കഴിയില്ലെന്ന് മോഹൻലാൽ സന്തോഷം പങ്കുവച്ചു കൊണ്ട് കുറിച്ചു. കോലിയെ റോഹിത്ത് എടുത്ത് പൊക്കുന്ന ഫോട്ടോയും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. 

സിനിമാ രം​ഗത്തെ നിരവധി പേരാണ് ഇന്ത്യൻ ടീമിനും കോലിക്കും ആശംസകളുമായി രം​ഗത്തെത്തുന്നത്. ‘ഒരു സമ്പൂർണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയിൽ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകർപ്പൻ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ’, എന്നാണ് മമ്മൂട്ടി കുറിച്ചത്. നിവിൻ പോളി, ദുൽഖർ, പൃഥ്വിരാജ്, ജൂനിയര്‍ എന്‍ടിആര്‍, അഭിഷേക് ബച്ചന്‍, മാളവിക മോഹന്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങി നിരവധി പേർ ഇന്ത്യൻ ടീമിന് ആശംസകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. നാല് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലി ഇന്ത്യയുടെ താരമായി മാറി. 

അതേസമയം, മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ വൈശാഖും മോഹന്‍ലാലും ഒന്നിച്ച ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി. 

You may also like

error: Content is protected !!
Join Our WhatsApp Group