Home Featured തായ്‌ലാൻഡിലേക്ക് വ്യാജ റിക്രൂട്ട്‌മെൻ്റ്… ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി

തായ്‌ലാൻഡിലേക്ക് വ്യാജ റിക്രൂട്ട്‌മെൻ്റ്… ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി

തായ്‌ലാൻഡിലേക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, മാര്‍ക്കറ്റിങ്ങ് എക്സിക്യൂട്ടിവ് തുടങ്ങിയ മേഖലകളില്‍ വ്യാജ റിക്രൂട്ട്മെന്റുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും ബാങ്കോക്കിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഉയര്‍ന്ന ശമ്പളവും, ഹോട്ടല്‍ താമസവും, വീസയും, തിരികെയുളള വിമാന ടിക്കറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.

ഇന്ത്യയിലേയും ദുബായിലേയും ബാങ്കോക്കിലേയും ഏജന്റുമാരാണ് തട്ടിപ്പിന് പിന്നിലെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൂടുതലും മ്യാന്‍മാര്‍ അതിര്‍ത്തിയിലൂടെയാണ് അനധികൃതമായി ഉദ്യോഗാര്‍ത്ഥികളെ തായ്‌ലാൻഡില്‍ എത്തിക്കുന്നത്.പലരും ദുരിത പൂര്‍ണ്ണമായ സാഹചര്യത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട നിലയിലാണ്.

അനധികൃത കുടിയേറ്റത്തിന് ചിലര്‍ തായ്‌ലാൻഡ് അധികൃതരുടെ പിടിയിലുമായിട്ടുണ്ട്. വീസാ ഓണ്‍ അറ്റെവല്‍ വഴി എത്തുന്ന ഇന്ത്യന്‍ പൗരന്‍ന്മാര്‍ക്ക് തൊഴില്‍ വീസയോ പെര്‍മിറ്റോ തായ്‌ലാൻഡ്‌ ഗവണ്‍മെന്റ് അനുവദിക്കാറില്ല.ആയതിനാല്‍ ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് ചതികളില്‍ വീഴാതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം.

ജോലിയിലേയ്ക്ക് പ്രവേശിക്കും മുമ്പ് ഏജന്റിനെക്കുറിച്ചും ജോലി നല്‍കുന്ന സ്ഥാപനത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണമെന്നും എംബസി അധികൃതര്‍ അറിയിച്ചതായി നോര്‍ക്കാ റൂട്ട്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തിലെ 12 ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം

തിരുവനന്തപുരം> സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ 12 പൊലീസ് ഉദ്യോഗസ്ഥര്‍ പുരസ്കാരത്തിന് അര്‍ഹരായി. 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരവും രണ്ടുപേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്കാരവുമാണ് ലഭിച്ചത്.

വിജിലന്‍സ് മേധവി എഡിജിപി മനോജ് എബ്രാഹാം, കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജ് എന്നിവര്‍ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരത്തിന് അര്‍ഹരായി. കുര്യാക്കോസ് വി യു, പി എ മുഹമ്മദ് ആരിഫ്, സുബ്രമണ്യന്‍ ടി കെ, സജീവന്‍ പി സി, സജീവ് കെ കെ, അജയകുമാര്‍ വി നായര്‍, പ്രേംരാജന്‍ ടി പി, അബ്ദുള്‍ റഹീം അലികുഞ്ഞ്, രാജു കെ വി, ഹരിപ്രസാദ് എം കെ എന്നിവര്‍ സ്തുത്യര്‍ഹ പുരസ്കാരത്തിന് അര്‍ഹരായി. രാജ്യത്താകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായത്.

You may also like

error: Content is protected !!
Join Our WhatsApp Group