Home Featured ‘ധൈര്യമായി വരൂ’; മെറ്റയും ട്വിറ്ററും പുറത്താക്കിയവർക്ക് ജോലി വാഗ്ദാനം ഡ്രീം11 മുതലാളി.!

‘ധൈര്യമായി വരൂ’; മെറ്റയും ട്വിറ്ററും പുറത്താക്കിയവർക്ക് ജോലി വാഗ്ദാനം ഡ്രീം11 മുതലാളി.!

by കൊസ്‌തേപ്പ്

ദില്ലി: ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യത്തിന്റേതായ സൂചനകൾ പ്രകടമാക്കി കൊണ്ട് മെറ്റയും ട്വിറ്ററുമടക്കം നിരവധി കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. തൊഴിലാളികളുടെ ജീവിതത്തിന് മുൻപിൽ ഇനിയെന്ത് എന്ന വലിയ ചോദ്യം ശക്തമാകുന്നു. ട്വിറ്റർ 3800 പേരെയാണ് ചെലവ് ചുരുക്കലിനായി പിരിച്ചുവിട്ടതെങ്കിൽ മെറ്റയിൽ ഇത് 11000 ആയിരുന്നു.

ഓരോ ആഴ്ചകളിലും ഓരോ ടെക് കമ്പനിയും പിരിച്ചുവിടുന്ന തൊഴിലാളികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഭൂരിഭാഗം പേർക്കും പുതിയ ജോലി കണ്ടെത്തുക വളരെ പ്രയാസകരമാണ്. അമേരിക്കയിൽ എച്ച്1ബി വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യാക്കാരടക്കമുള്ളവരാണ് പുതിയ ജോലി കണ്ടെത്താനാവാതെ കുഴയുന്നത്.

അടുത്ത 60 ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്താനായില്ലെങ്കിൽ ഇവർക്കെല്ലാം അമേരിക്ക വിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് ജീവിതത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന ഇന്ത്യാക്കാരെ ഒരു ഇന്ത്യൻ സിഇഒ സ്വന്തം മണ്ണിലേക്ക് തിരികെ വിളിക്കുന്നത്. മറ്റാരുമല്ല, ഡ്രീം11 സഹസ്ഥാപകനും സിഇഒയുമായ ഹർഷ് ജെയിനാണ് തന്റെ കമ്പനി ലാഭത്തിലാണെന്നും ഇന്ത്യാക്കാർ സ്വന്തം നാട്ടിലേക്ക് തിരിച്ച് വന്ന് ഇന്ത്യൻ ടെക് കമ്പനികളെ ശക്തിപ്പെടുത്താനായി പരിശ്രമിക്കണമെന്നും ആവശ്യപ്പെടുന്നത്.

അമേരിക്കയിൽ വൻകിട കമ്പനികളിൽ നിന്ന് പിരിച്ചുവിടപ്പെട്ടവരുടെ എണ്ണം അരലക്ഷം(52000) കടന്ന സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ കമ്പനിയിൽ പ്രതിഭാശാലികൾക്ക് എന്നും ഇടമുണ്ട്. ഡിസൈൻ, പ്രൊഡക്ട്, ടെക് മേഖലകളിൽ നേതൃപരിചയം ഉള്ളവർക്ക് പ്രത്യേകിച്ചും എന്ന് ജെയിൻ തുറന്ന് പറയുന്നു. തന്റെ കമ്പനി ഇപ്പോൾ 8 ബില്യൺ ഡോളർ കമ്പനിയാണെന്നും 150 ദശലക്ഷത്തിലേറെ ഉപയോക്താക്കളുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യാക്കാരായ അമേരിക്കയിൽ പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ അദ്ദേഹം സ്വാഗതം ചെയ്യുന്നത്.

ബൈജുസ് അംബാസിഡര്‍ ആകുവാന്‍ മെസിക്ക് എത്ര നല്‍കി; വെളിപ്പെടുത്തി ബൈജു രവീന്ദ്രന്‍

ബെംഗലൂരു: വര്‍ദ്ധിച്ചുവരുന്ന നഷ്ടത്തിനെ തുടര്‍ന്ന് 5% ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച സമയത്ത് ഫുട്‌ബോൾ താരം ലയണൽ മെസ്സിയെ അംബാസിഡറാക്കിയതിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് എഡ്‌ടെക് കമ്പനി ബൈജൂസ് നേരിട്ടത്.
ബൈജുവിന്റെ സഹസ്ഥാപകയായ ദിവ്യ ഗോകുൽനാഥ് നവംബർ 5 ന് ഒരു അഭിമുഖത്തില്‍ മെസ്സിയുമായുള്ള പങ്കാളിത്തം ഒരു സ്പോൺസർഷിപ്പല്ല, മറിച്ച് ഒരു “സാമൂഹിക പങ്കാളിത്തം” ആണെന്നാണ് വിശേഷിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക് കമ്പനിയായ ബൈജൂസ് 5% ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതികൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മെസ്സിയുമായുള്ള കരാർ പ്രഖ്യാപിച്ചത്. താമസിച്ച സാമ്പത്തിക ഫലങ്ങൾ പോസ്റ്റുചെയ്‌തതിന് ശേഷമാണ് ബൈജൂസ് ജോലിക്കാരെ പിരിച്ചുവിടുന്ന പദ്ധതി പ്രഖ്യാപിച്ചത്. 2019- -20 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 231.69 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 20 മടങ്ങ് വർധിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എഡ്‌ടെക് കമ്പനിയുടെ നഷ്ടം 4,559 കോടി രൂപയായി ഉയർന്നിരുന്നു.

സ്ഥാപകരായ ബൈജു രവീന്ദ്രനും ദിവ്യ ഗോകുൽനാഥും മെസ്സിയെ അതിന്റെ സാമൂഹിക വിഭാഗമായ ‘എഡ്യൂക്കേഷൻ ഫോർ ഓൾ’ (ഇഎഫ്എ) യുടെ ബ്രാൻഡ് അംബാസഡറായി നിയമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ വ്യക്തമാക്കുകയാണ്. മെസ്സിയുമായുള്ള കൂട്ടുകെട്ടിന് കമ്പനി പണം നൽകിയിട്ടില്ലെന്ന് ബൈജു രവീന്ദ്രൻ സൂചിപ്പിച്ചു.

“മെസ്സിയുമായുള്ള കരാർ ഒരു സാധാരണ സ്പോൺസർഷിപ്പ് ഇടപാടല്ല. സാമൂഹിക ക്ഷേമ പദ്ധതി സൃഷ്ടിക്കുന്നതിനുള്ള പങ്കാളിത്തമാണിത്. 6 മാസം മുമ്പ് ഞങ്ങൾ ഒപ്പിട്ട കാര്യമായിരുന്നു അത്. ആളുകളെ പിരിച്ചുവിട്ട ശേഷം മെസ്സിക്ക് വേണ്ടി പണം നൽകുമെന്ന് ആളുകൾ കരുതുന്നത് വിഡ്ഢിത്തമാണ്, ” ബൈജു രവീന്ദ്രൻ പറഞ്ഞു.

തെറ്റുകൾ സംഭവിച്ചുവെന്ന് സമ്മതിച്ചുകൊണ്ട് ബൈജു രവീന്ദ്രന്‍ അതില്‍ ക്ഷമാപണം നടത്തി, എന്നാൽ ഈ ഘട്ടത്തിൽ അലംഭാവം ക്രിമിനൽ പ്രവര്‍ത്തനം ആയിരിക്കുമെന്നും കൂട്ടിച്ചേർത്തു. “ഹ്രസ്വകാല നിരീക്ഷണങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. ഇത്രയും വേഗത്തിൽ വളരുമ്പോൾ മറ്റാരെയും പോലെ, ഞങ്ങള്‍ക്കും ചില തെറ്റുകള്‍ പറ്റി. അതിൽ ഞങ്ങൾ ഖേദിക്കുന്നു. ഇത്രയും വലിയ സ്വാധീനം ചെലുത്താൻ നിങ്ങൾക്ക് പദവി ലഭിച്ചിരിക്കുമ്പോൾ, അതില്‍ തൃപ്തി കണ്ടെത്താന്‍ സാധിക്കാത്തത് കുറ്റകരമാണ്, ”അദ്ദേഹം ഇടി നൌവിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.

കമ്പനിയിലെ കൂട്ട പിരിച്ചുവിടലുകൾക്കിടയിൽ ബൈജൂസ് -ലയണൽ മെസി പങ്കാളിത്തത്തിന്റെ സാധ്യതകളെക്കുറിച്ച് നേരത്തെ സംസാരിച്ച ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുൽനാഥും. ” കഴിഞ്ഞ മൂന്ന് മണിക്കൂറിനുള്ളിൽ ബൈജൂസിന്‍റെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന  സംരംഭത്തിന് ലഭിച്ച അതേ ശ്രദ്ധ തന്നെ കഴിഞ്ഞ 18 മാസങ്ങളിൽ ഈ പദ്ധതിക്ക് ലഭിച്ചില്ല എന്നത് ദുഃഖകരവും വേദനാജനകവുമാണ്. കമ്പനി ചെയ്ത പല നല്ല കാര്യങ്ങൾ മുമ്പ് എങ്ങനെ ശ്രദ്ധിക്കപ്പെട്ടില്ല എന്ന് അവര്‍ വിശദീകരിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group