Home Featured എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം; 40 ഒഴിവുകളിലേയ്ക്ക് ഇന്ത്യൻ ആർമി അപേക്ഷകൾ ക്ഷണിക്കുന്നു

എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം; 40 ഒഴിവുകളിലേയ്ക്ക് ഇന്ത്യൻ ആർമി അപേക്ഷകൾ ക്ഷണിക്കുന്നു

ന്യൂഡൽഹി: ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഇന്ത്യൻ ആർമി.എൻജിനീയറിങ് ബിരുദധാരികളെയാണ് ഈ കോഴ്സിലേക്ക് വിളിച്ചിരിക്കുന്നത്. 40 ഒഴിവുകളുള്ള ഈ കോഴ്സിന് അപേക്ഷിക്കേണ്ട അവസാനതിയതി ജൂൺ ഒമ്ബതാണ്. 2023 ജനുവരിയിൽദെഹ്റാദൂണിലെ ഇന്ത്യൻ മിലിറ്ററിഅക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം.

സ്ഥിരകമ്മിഷനിങ് ആയിരിക്കും.20 – 27 ആണ് പ്രായപരിധി. 2023 ജനുവരി ഒന്ന് എന്ന തിയതി വെച്ചാണ് അപേക്ഷകന്റെ പ്രായം കണക്കാക്കുന്നത്. 1996 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ. ബന്ധപ്പെട്ട വിഷയത്തിൽഎൻജിനീയറിങ് ബിരുദമാണ് ഉദ്യോഗാർഥികൾക്ക്വേണ്ട വിദ്യാഭ്യാസ യോഗ്യത.

അവസാനവർഷക്കാർക്കും കോഴ്സിന് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ പ്രവേശനസമയത്ത് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കേമ്ടതാണ്.അപേക്ഷിക്കാൻ താൽപര്യപ്പെടുന്നവർ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഡൽഹി പോലീസിൽ ഒഴിവ്; ഹെഡ്കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ഒഴിവുകൾ സിവിൽ – 9

ആർക്കിടെക്ചർ – 1

മെക്കാനിക്കൽ – 6

ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ്ഇലക്ട്രോണിക്സ് – 3

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കംപ്യൂട്ടർ ടെക്നോളജി/എം.എസ്സി. കംപ്യൂട്ടർസയൻസ് – 8

ഇൻഫർമേഷൻ ടെക്നോളജി – 3

ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ -1

എയ്റോനോട്ടിക്കൽ/എയ്റോസ്പേസ് 1 ഇലക്ട്രോണിക്സ് – 1

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ – 3 ഇൻസ്ട്രുമെന്റേഷൻ -1

ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/പ്രൊഡക്ഷൻ 1

ഇൻഡസ്ട്രിയൽ/ഇൻഡസ്ട്രിയൽമാനുഫാക്ചറിങ്/ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് – 1

ഓട്ടോമൊബൈൽ എൻജിനീയറിങ്-1

ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://joinindianarmy.nic.in-ൽ ജൂൺഒമ്ബതിനുള്ളിൽ അപേക്ഷാ ഫോം ഓൺലൈനായിസമർപ്പിക്കണം. സർവീസ് അക്കാദമികളിലെ മുഴുവൻ പരിശീലന കാലയളവിൽഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 56,100 സ്റ്റൈപ്പൻഡ് ലഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group