ഇന്ത്യാ വുഡ് എക്സിബിഷന്‍ ജൂണ്‍ രണ്ടു മുതല്‍ ബംഗളൂരു ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കും. ഇന്ത്യാ വുഡ് പന്ത്രണ്ടാമത് എഡിഷനാണ് ജൂണ്‍ 2 മുതല്‍ ആരംഭിക്കുന്നത്. വുഡ് വര്‍ക്കിംഗ്, ഫര്‍ണിച്ചര്‍ നിര്‍മ്മാണ വ്യവസായരംഗത്തെ ശ്രദ്ധേയമായ കമ്ബനിയാണ് ഇന്ത്യാ വുഡ്. ജൂണ്‍ ആറിന് എക്സിബിഷന്‍ സമാപിക്കും.
ഇന്ത്യ ഉള്‍പ്പെടെ ജര്‍മ്മനി, യുഎസ്, കാനഡ, തുര്‍ക്കി, മലേഷ്യ, ഫിന്‍ലാന്‍ഡ്, തായ്‌വാന്‍, ഗാബോണ്‍ എന്നീ രാജ്യങ്ങളും എക്സിബിഷനില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ, കേരളത്തില്‍ നിന്നുള്ള സ്ഥാപനങ്ങളും എക്സിബിഷന്റെ ഭാഗമാകും.
ഇന്ത്യന്‍ ഫര്‍ണിച്ചര്‍, വുഡ് വര്‍ക്കിംഗ് വ്യവസായത്തെ 27 ബില്യണ്‍ ഡോളര്‍ എത്തിക്കുക എന്നതാണ് ഇന്ത്യാ വുഡിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കാര്‍പ്പെന്ററി, സ്കില്ലിംഗ്, ഇന്നൊവേഷന്‍, ഓട്ടോമേഷന്‍, ഡിജിറ്റൈസേഷന്‍ എന്നിവയിലെ ആധുനിക ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തും.