Home Featured ബം​ഗ​ളൂ​രു​ ചിന്നസ്വാമി സ്റ്റേഡിയത്തിലും തെന്നി ശ്രീലങ്ക‍; ടെസ്റ്റ്‍ പരമ്ബര സ്വന്തമാക്കി ഇന്ത്യയുടെ ലങ്കാദഹനം

ബം​ഗ​ളൂ​രു​ ചിന്നസ്വാമി സ്റ്റേഡിയത്തിലും തെന്നി ശ്രീലങ്ക‍; ടെസ്റ്റ്‍ പരമ്ബര സ്വന്തമാക്കി ഇന്ത്യയുടെ ലങ്കാദഹനം

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലും പിടിച്ചുനില്‍ക്കാനാകാതെ ശ്രീലങ്ക. രണ്ടാം ടെസ്റ്റില്‍ 238 റണ്‍സിന് ഇന്ത്യന്‍ ശ്രീലങ്കയെ തകര്‍ത്തു. 447 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക രണ്ടാമിന്നിങ്സില്‍ 208 റണ്‍സിന് പുറത്തായി. ഇതോടെ രണ്ടു ടെസ്റ്റിലും വിജയിച്ച്‌ ഇന്ത്യ പരമ്ബര സ്വന്തമാക്കി.

കളി ഇനിയും രണ്ടര ദിവസം ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയം. നാല് വിക്കറ്റെടുത്ത ആര്‍ അശ്വിനും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ലങ്കയെ വീഴ്ത്തിയത്. ലങ്കയ്ക്കായി ക്യാപ്റ്റന്‍ ദിമുത് കരുണരത്ന സെഞ്ചുറി നേടി. 174 പന്തില്‍ 15 ഫോറിന്റെ സഹായത്തോടെ 107 റണ്‍സാണ് കരുണരത്ന സ്വന്തമാക്കിയത്. 54 റണ്‍സോടെ കുശാല്‍ മെന്‍ഡിസ് പിന്തുണ നല്‍കി.

രണ്ട് ഇിന്നിങ്സിലുമായി ബുംറ എട്ടു വിക്കറ്റ് സ്വന്തമാക്കി. കളിയിലെ ‘മാന്‍ ഒഫ് ദ മാച്ച്‌’ായി ശ്രേയസ് അയ്യര്‍ തെരഞ്ഞെടുക്കപ്പെട്ടു. കളിയുടെ മൂന്നാം ദിനമായ തിങ്കളാഴ്ച മികച്ച തുടക്കമിട്ട ശേഷമാണ് ലങ്ക തകര്‍ന്നത്. അര്‍ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസും ദിമുത് കരുണരത്‌നയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മെന്‍ഡിസിനെ പുറത്താക്കി അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.60 പന്തില്‍ എട്ടു ഫോറിന്റെ സഹാത്തോടെ 54 റണ്‍സാണ് മെന്‍ഡിസ് അടിച്ചെടുത്തു.

അതിനുശേഷം എയ്ഞ്ചലോ മാത്യൂസും ധനഞ്ജയ ഡിസില്‍വയും വേഗത്തില്‍ പുറത്തായി. മാത്യൂസ് ഒരു റണ്ണും ധനഞ്ജയ നാല് റണ്‍സുമാണെടുത്തത്. പിന്നീട് അഞ്ചാം വിക്കറ്റില്‍ നിരോഷന്‍ ഡിക്ക്വെല്ലയെ കൂട്ടുപിടിച്ച്‌ കരുണരത്ന 55 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. . പിന്നാലെ ചരിത് അസലങ്ക അഞ്ചും, ലസിത് എംബുല്‍ദേനിയ രണ്ടും, സുരംഗ ലക്മലും ഒന്നും റണ്‍സ് എടുത്ത് പുറത്തായി.

You may also like

error: Content is protected !!
Join Our WhatsApp Group