ബംഗാളിലെ ഹൂഗ്ലി നദിക്കടിയിലൂടെ ആദ്യ മെട്രോ ട്രെയിന്റെ ആദ്യ ട്രയല്‍ റണ്‍ ഉടന്‍ നടക്കും. ട്രയല്‍ റണ്‍ കൊല്‍ക്കത്തയില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.പശ്ചിമ ബംഗാളിലെ ഹൂഗ്ലി നദിയ്‌ക്ക് കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് തുരങ്കങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഞായറാഴ്ച ട്രയല്‍ റണ്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പരീക്ഷണ ഓട്ടം അടിയന്തിരമായി മാറ്റി വെയ്‌ക്കുകയായിരുന്നു. ട്രയല്‍ റണ്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു. ട്രയലിന്റെ ഭാഗമായി രണ്ട് മുതല്‍ ആറ് വരെ കോച്ചുകളുള്ള ഒരു മെട്രോ ട്രെയിന്‍ എസ്പ്ലനേഡിനും ഹൗറ മൈതാനത്തിനും ഇടയിലുള്ള 4.8 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.
വെള്ളത്തിനടിയിലൂടെയുള്ള ആദ്യ മെട്രോ ട്രെയിനാണിത്. 120 കോടി രൂപ ചെലവഴിച്ചാണ് മെട്രോ റെയിലിന്റെ പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഹൂഗ്ലി നദിക്കടിയിലെ ഉപരിതലത്തില്‍ നിന്ന് 30 മീറ്റര്‍ താഴ്ചയിലാണ് റെയില്‍വേ ട്രാക്ക് നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചുലക്ഷം ചതുരശ്ര അടിയാണ് റെയില്‍വേ സ്റ്റേഷന്റെ വിസ്തീര്‍ണ്ണം. രണ്ട് തുരങ്കങ്ങളിലൂടെയായി 520 മീറ്റര്‍ നീളമാണ് ട്രാക്കുകളുടെ ആദ്യ ഭാഗം. കിഴക്ക് സാള്‍ട്ട്‌ലേക്ക് സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഹൗറ വരെയുള്ള അരക്കിലോമീറ്റര്‍ നദിക്കടിയിലൂടെയാണ് സഞ്ചരിക്കുക.
ഈ ദൂരം 45 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.തുരങ്കങ്ങളിലൂടെയുള്ള മെട്രോ പാത മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും. നദിക്ക് താഴെയുള്ള യാത്രയ്‌ക്ക് ഒരു മിനിറ്റില്‍ താഴെയാണ് സമയമെടുക്കുക. സിയാല്‍ദ വഴിയുള്ള രണ്ടര കിലോമീറ്റര്‍ തുരങ്കത്തിന്റെ പണി കൂടി പൂര്‍ത്തിയാക്കിയതിന് ശേഷം ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ പദ്ധതി നടപ്പിലാകുന്നതോടെ റോഡ് മാര്‍ഗം ഒന്നര മണിക്കൂര്‍ വേണ്ട യാത്രാസമയം 40 മിനിറ്റായി കുറയും. 5.55 മീറ്ററാണ് തുരങ്കത്തിന്റെ വ്യാസം. രണ്ട് ടണലുകള്‍ തമ്മില്‍ 16.1 മീറ്ററാണ് അകലം. 8,475 കോടി രൂപയാണ് പദ്ധതിയ്‌ക്കായി ചിലവിടുന്നതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
വോട്ടർപട്ടിക:സമയപരിധി നീട്ടണം-മുസ്‌ലിം ലീഗ്
കണ്ണൂർ: കോർപ്പറേഷൻ അടക്കമുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഡിവിഷനുകളിലെയും വാർഡുകളിലെയും വോട്ടർപട്ടിക പുതുക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.ഏപ്രിൽ അഞ്ചുമുതൽ 20 വരെയാണ് ഇപ്പോൾ വോട്ടർപട്ടിക പുതുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ സമയപരിധി നിശ്ചയിച്ചിട്ടുള്ളത്.
എന്നാൽ ഇതിനിടയിൽ ഈസ്റ്ററും ദുഃഖവെള്ളിയും വിഷുവും കടന്നുവന്നു. 10 ദിവസത്തോളം സർക്കാർ അവധിയായിരുന്നു.പ്രാദേശിക ഉത്സവങ്ങളും ഈ പ്രക്രിയയിൽ ജനങ്ങൾക്ക് പങ്കാളിത്തം വഹിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കി. റംസാൻ മാസത്തിൽ വോട്ടർപട്ടിക ഹിയറിങ്ങും മറ്റും നടക്കുന്നത് മുസ്‌ലിം വോട്ടർമാർക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കും.അതിനാൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ വോട്ടർപട്ടിക പുതുക്കുന്നതിന് സമയപരിധി നീട്ടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.