ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൊടിപൊടിക്കുമ്ബോള്‍ പത്രികാസമര്‍പ്പണ സമയത്ത് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പതിനായിരം രൂപ ഇദ്ദേഹം എത്തിച്ചത് വോട്ടര്‍മാരില്‍ നിന്നും ശേഖരിച്ച ഒറ്റ രൂപ നാണയങ്ങളായാണ്.
യാദഗിരി നിയോജകമണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി യങ്കപ്പയാണ് ജനങ്ങളില്‍നിന്ന് പിരിച്ച പണം നല്‍കി പത്രിക സമര്‍പ്പിച്ചത്. യങ്കപ്പ നല്‍കിയ നാണയങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
സ്വന്തം ജീവിതം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നാണ് യങ്കപ്പയുടെ പ്രഖ്യാപനം. സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ രേഖപ്പെടുത്തിയ പോസ്റ്ററുകളും പത്രികയും യങ്കപ്പയുടെ കൈവശം ഉണ്ടായിരുന്നു.
കടുത്ത ബോറടി കാരണം അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി ഉപേക്ഷിച്ച് ചുമട്ടുതൊഴിലാളിയായി യുവാവ്
ഹൈദരാബാദ്: കടുത്ത ബോറടി കാരണം അസിസ്റ്റന്റ് പ്രൊഫസര്‍ ജോലി ഉപേക്ഷിച്ച് ചന്തയില്‍ ചുമട്ടുതൊഴിലാളിയായി ഒരു യുവാവ്.ഹൈദരാബാദിലെ ഒരു എന്‍ജിനിയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന യുവാവാണ് ബോറടി കാരണം ജോലി ഉപേക്ഷിച്ചത്. എന്നാല്‍ കൂടുതല്‍ വിചിത്രമായത് ജോലി രാജിവെച്ച ശേഷം അദ്ദേഹം പോയത് പ്രദേശത്തെ ഒരു പഴച്ചന്തയില്‍ ചുമട്ടു തൊഴിലിനാണ്.ഏപ്രില്‍ തുടക്കം മുതല്‍ കോളേജില്‍ നിന്ന് യുവാവിനെ കാണാനില്ലായിരുന്നു.
തെലങ്കാന സ്വദേശിയായ ഇയാള്‍ നാട്ടിലേക്ക് പോയതാകും എന്നാണ് കോളേജ് അധികൃതര്‍ കരുതിയിരുന്നത്. എന്നാല്‍ വീട്ടിലെത്തിയില്ല എന്നായിരുന്നു ഇയാളുടെ കുടുംബം അറിയിച്ചത്.ദിവസങ്ങള്‍ കടന്ന പോയിട്ടും ഇയാളെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളപുര്‍മേട്ടിലെ പഴച്ചന്തയില്‍ നിന്ന് യുവാവിനെ കണ്ടെത്തിയത്. അതേസമയം, മുന്‍പും ഇയാളെ കാണാതായിട്ടുണ്ടെന്ന് കുടുംബം പോലീസിനെ അറിയിച്ചു.