Home Featured സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി ബെംഗളൂരു നഗരം.

സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി ബെംഗളൂരു നഗരം.

ബെംഗളൂരു :സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 9-ന് മനേക് ഷാ പരേഡ് മൈതാനത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയപതാക ഉയർത്തും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. സംസ്ഥാന ഓർഗൺ ടിഷ്യു ട്രാൻസ്പ്ളാന്റ് ഓർഗനൈസേഷൻ വഴി അവയവങ്ങൾ ദാനംചെയ്ത 64 പേരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആദരിക്കും.

ബെംഗളൂരുവിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ സാംസ്കാരികപരിപാടികൾ അവതരിപ്പിക്കും. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മനേക് ഷാ പരേഡ് മൈതാനത്തും സമീപപ്രദേശങ്ങളിലും കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.മൈതാനത്തിനുസമീപത്തെ റോഡുകളിൽ വ്യാഴാഴ്ച രാവിലെ ഗതാഗത നിയന്ത്രണമുണ്ടാകും.

തിരക്കിലമർന്ന് നഗരം :ബെംഗളൂരു : സ്വാതന്ത്ര്യദിനം, വരമഹാലക്ഷ്മി ആഘോഷം എന്നിവയോടനുബന്ധിച്ച് ബുധനാഴ്ച നഗരത്തിൽ അനുഭവപ്പെട്ടത് വൻ ഗതാഗതത്തിരക്ക്. രാവിലെയും വൈകീട്ടും നഗരത്തിലെ മിക്കനിരത്തുകളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.

അവധിക്ക് മുന്നോടിയായുള്ള റോഡുകളിലെ വാഹനത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ ഐ.ടി. കമ്പനികളുൾപ്പെടെ സ്വകാര്യ കമ്പനികളോട് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ ട്രാഫിക് പോലീസ് നിർദേശം നൽകിയിരുന്നു. വ്യാഴാഴ്‌ചത്തെ അവധി പ്രമാണിച്ച് ബുധനാഴ്‌ച അനുഭവപ്പെടാൻ സാധ്യതയുള്ള തിരക്ക് മുൻകൂട്ടിക്കണ്ടാണ് കമ്പനികൾക്ക് വർക്ക് ഫ്രം ഹോം നിർദേശിച്ചത്. പക്ഷേ, ആളുകൾ ഷോപ്പിങ്ങിനായി ഇറങ്ങിയതും അവധിക്ക് സ്വദേശത്തേക്ക് പോകാനിറങ്ങിയതും കാരണം നഗരം തിരക്കിലമരുകയായിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group