കേരളം : കേരളത്തിൽ സ്വർണവിലയിൽ വർധനവ്. പവന് 2120 രൂപ വർധിച്ച് 1,14,840 രൂപയായി. ഗ്രാമിന് 265 രൂപ വർധിച്ച് 14,355 രൂപയായി. ഇന്നലെ 1,12,720 രൂപയായിരുന്നു പവൻ വില. ഇന്നലെ രാവിലെ കുറഞ്ഞ വില ഉച്ചയോടെ വർധിച്ചിരുന്നു.ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് കാരണം. പല ദിവസങ്ങളിലും സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് ഒന്നിലേറെ തവണ വില വ്യത്യാസപ്പെടുന്നുണ്ട്.അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് അൽപ്പം ഇടിവ് വന്നിട്ടുണ്ട്. ഗ്രാമിന് 285 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 10 ഗ്രാം ലഭിക്കണം എങ്കിൽ 2850 രൂപയാണ് നൽകേണ്ടത്. 22 കാരറ്റ് സ്വർണത്തിന് വില വലിയ തോതിൽ കൂടിയ സാഹചര്യത്തിൽ പലരും 18, 14, 9 കാരറ്റുകളിലെ ആഭരണങ്ങൾ വാങ്ങുണ്ട്. ആഭരണം മാത്രമാണ് ഈ കാരറ്റുകളിൽ ലഭിക്കുക.18 കാരറ്റ് ഗ്രാമിന് 11795 രൂപയും പവന് 94360 രൂപയുമാണ് വില. 22 കാരറ്റിനേക്കാൾ 20000 രൂപ കുറവാണ് 18 കാരറ്റിന്. 14 കാരറ്റ് ഗ്രാമിന് 9185 രൂപയും പവന് 73480 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റിന് 5925 രൂപയും പവന് 47400 രൂപയുമാണ് വില.
previous post