സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ക്ക് ഇളവില്ല. സിനിമാ തീയറ്ററുകള്‍ക്ക് ഇളവ് അനുവദിക്കേണ്ടെന്നാണ് ഇന്ന് ചേര്‍ന്ന യോഗത്തിന്റെ തീരുമാനം വന്നത്.സ്കൂള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉള്ളത്. പകുതി സീറ്റുകളില്‍ പ്രവേശനം എന്നത് തുടരും. എല്ലാ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കണം എന്നായിരുന്നു ഉടമകളുടെ ആവശ്യം. അതേസമയം, രണ്ടാം ഡോസ് വാക്സിനേഷന് വേഗത്തിലാക്കാനും അവലോകന യോഗത്തില്‍ തീരുമാനമായി.