Home Featured മൈസൂരു:ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മലയാളി നഴ്സിനായി തിരച്ചില്‍

മൈസൂരു:ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറെ പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; മലയാളി നഴ്സിനായി തിരച്ചില്‍

ജോലി വാഗ്ദാനം ചെയ്ത് വനിത ഡോക്ടറെ നഴ്സായ യുവാവ് പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി.മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പീഡനത്തിനിരയായത്. പ്രതി തൃശൂര്‍ സ്വദേശി നിഷാം ബാബുവിനായി (24) കോഴിക്കോട് കസബ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.2022 ഡിസംബര്‍ 30നാണ് സംഭവം. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടറെ, അതേ ആശുപത്രിയിലെ നഴ്സായ നിഷാം ബാബുവാണ് പീഡിപ്പിച്ചത്.

കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയെ കോയമ്ബത്തൂരിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട് എത്തിച്ച്‌ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ശേഷമായിരുന്നു പീഡനം. നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല ഹോട്ടലുകളില്‍ കൊണ്ടുപോയി അഞ്ചു തവണ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.

യുവതി നിഷാമിന്റെ ഫോണ്‍നമ്ബര്‍ ബ്ലോക്ക് ചെയ്തതിന്റെ പ്രതികാരമായി ഡോക്ടറുടെ നഗ്നചിത്രങ്ങള്‍ പ്രതി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് യുവതി കോഴിക്കോട് കസബ പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചതായി സൂചനയുണ്ട്.

ഭാഷയുടെ അതിര്‍വരമ്ബില്ലാതെ വീഡിയോകള്‍ ആസ്വദിക്കാം, പുതിയ ഫീച്ചറുമായി യൂട്യൂബ് എത്തി

യൂട്യൂബില്‍ വീഡിയോകള്‍ കാണുമ്ബോള്‍ പലരും നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഭാഷ. ഭാഷ മനസിലാകാത്തതിനെ തുടര്‍ന്ന് കാണാതെ മാറ്റിവെച്ച വീഡിയോകള്‍ എല്ലാവരുടെയും ലിസ്റ്റില്‍ ഉണ്ടാകും.ഇത്തവണ ഭാഷകളുടെ അതിര്‍വരമ്ബില്ലാതെ വീഡിയോകള്‍ ആസ്വദിക്കാന്‍ സഹായിക്കുന്ന ഫീച്ചറുമായാണ് യൂട്യൂബ് എത്തിയിരിക്കുന്നത്. വീഡിയോകള്‍ ഉപഭോക്താക്കള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ ആസ്വദിക്കാന്‍ സഹായിക്കുന്ന ‘മള്‍ട്ടി ലാംഗ്വേജ് ഓഡിയോ’ എന്ന പുതിയ ഫീച്ചറിനാണ് യൂട്യൂബ് രൂപം നല്‍കിയിരിക്കുന്നത്.

സബ്ടൈറ്റിലുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് പോലെ, ഇനി മുതല്‍ ഇഷ്ട ഭാഷയിലേക്ക് ഓഡിയോയും മാറ്റാന്‍ കഴിയുന്നതാണ്. കഴിഞ്ഞ വര്‍ഷം ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ യൂട്യൂബ് നല്‍കിയിരുന്നു. ഡബ്ബ് ചെയ്ത വീഡിയോകള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുക്കാന്‍ കഴിയുമെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍.ഇഷ്ടഭാഷകള്‍ തിരഞ്ഞെടുക്കുന്നതിനായി യൂട്യൂബിന്റെ സെറ്റിംഗ്സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്തതിനുശേഷം, ഓഡിയോ ട്രാക്ക് എന്ന ഓപ്ഷന്‍ സെലക്‌ട് ചെയ്യുക.

ഇവയില്‍ ഏതൊക്കെ ഭാഷകളില്‍ ഓഡിയോകള്‍ കേള്‍ക്കാമെന്ന് അറിയാന്‍ സാധിക്കും. നിലവില്‍, നാല്‍പ്പതോളം ഭാഷകളില്‍ 3,500 ഓളം ഡബ്ബ് ചെയ്ത വീഡിയോകള്‍ യൂട്യൂബ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group