കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്തെ തീയേറ്ററുകളില്‍ നാളെ മലയാള ചിത്രം പ്രദര്‍ശനത്തിനെത്തും. ജോജു ജോര്‍ജ് നായകനായ സ്റ്റാര്‍ ആണ് തീയേറ്ററിലെ ആദ്യ മലയാള റിലീസ്. ആറ് മാസത്തെ ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഒരു മലയാള ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യുന്നത്.
റിലീസിങ് സംബന്ധിച്ച ആശങ്കകള്‍ ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹരിക്കപ്പെട്ടതോടെയാണ് സ്റ്റാര്‍ തിയേറ്ററുകളിലെത്തുന്നത്. ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ് നായകനായ ചിത്രത്തില്‍ അതിഥി താരമായി പൃഥ്വിരാജും ഉണ്ട്. ഷീലു എബ്രഹാം പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മിക്കുന്ന സിനിമ ഫാമിലി ത്രില്ലറാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തീയേറ്ററിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കുറുപ്പ് നവംബര്‍ 12 ന് തീയേറ്ററില്‍ റിലീസ് ചെയ്യും.