ബെംഗളൂരു; നഗരത്തിൽ കനത്ത മഴ തുട രുന്നതോടെ തിരക്കേറിയ റോഡുകളിലുൾപ്പെ ടെ കൂടുതൽ സ്ഥലങ്ങ ളിൽ മതിലുകൾ ഇടി ഞ്ഞുവീണു വ്യാപക നാ ശം. റോഡിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പലയിട ത്തും വലിയ ഗതാഗതക്കുരുക്കുമു ണ്ടായി.
മജസ്റ്റിക് റെയിൽവേ സ്റ്റേഷന് സമീപത്തെ ധന്വന്തരി റോഡിലേക്ക് മതിൽ ഇടിഞ്ഞുവീണതിനാൽ വാഹനഗതാഗതം ഒരു വശത്ത് കൂടെ മാത്രമായി നിയന്ത്രിച്ചിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങ ളും അപകടഭീഷണിയിലാണ്. ഇവിടത്തെ കടക്കാരെയും താമസ ക്കാരെയും ഒഴിപ്പിച്ചു.
ഇന്ദിരാനഗർ എംഇജി സെന്ററി ന്റെ മതിൽ ഇടിഞ്ഞുവീണ് റോഡ്രികിൽ പാർക്ക് ചെയ്തിരുന്ന 10 വാഹനങ്ങൾ തകർന്നു.
റോഡ് ഇടിഞ്ഞതോടെ ആളു കൾ പ്രവേശിക്കാതിരിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുക യാണ്.
50 വർഷത്തിലധികം പഴക്കമു ള്ള മതിലുകളാണ് ഇടിഞ്ഞുവീണ ത്. ഇഷ്ടിക കൊണ്ട് നിർമിച്ച കാ ലപ്പഴക്കമുള്ള മതിലുകൾക്ക് സമീപം താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.